
വസ്ത്രധാരണത്തിലും ലുക്കിന്റെ കാര്യത്തിലും യുവനടന്മാർ പോലും അസൂയയോടെ നോക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. അപ്ഡേറ്റഡ് ആകുന്ന കാര്യത്തിൽ മമ്മൂട്ടി എന്നും മുൻപന്തിയിൽ തന്നെയാണ്. താരത്തെ പോലെ തന്നെ മകൻ ദുൽഖർ സൽമാന്റെയും വസ്ത്രധാരണരീതി വ്യത്യസ്തമാണ്. സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ഓരോ ഫോട്ടോയും വൈറലാകാറുണ്ട്. ഇപ്പോഴിതാ, സ്റ്റൈലിന്റെ കാര്യത്തിൽ വാപ്പച്ചിയുമായി മത്സരമൊന്നുമില്ലെന്നാണ് ദുൽഖർ പറയുന്നത്.
മമ്മൂട്ടിയോട് മത്സരിക്കുന്നതിലും വലിയ മണ്ടത്തരം വേറെയില്ല എന്നാണ് ദുൽഖറിന്റെ അഭിപ്രായം. വർഷങ്ങളോളമായി നമ്മുടെ എല്ലാം ഹീറോ ആയി നിൽക്കുന്ന ആളാണ് മമ്മൂട്ടിയെന്നും സിനിമയിൽ പോലും താൻ അദ്ദേഹത്തോട് മത്സരിക്കാറില്ല എന്നും ദുൽഖർ പറഞ്ഞു. അദ്ദേഹത്തോട് മത്സരിച്ചാൽ തോൽക്കുകയേയുള്ളു എന്നും ദുൽഖർ കൂട്ടിച്ചേർത്തു. കുറുപ്പ് എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായ ബന്ധപ്പെട്ട് ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു ദുൽഖർ.
‘ഞാൻ ഒരിക്കലും ആരോടും മത്സരിക്കാറില്ല. അതും വാപ്പച്ചിയോട് മത്സരിക്കുന്നതിലും വലിയ മണ്ടത്തരം വേറെയില്ല. ഇത്രയും വർഷങ്ങളായുള്ള നമ്മുടെ എല്ലാം ഹീറോ ആണ് അദ്ദേഹം. ഒരിക്കലും മത്സരിച്ച് ജയിക്കാനാവില്ല. ഞാൻ അദ്ദേഹത്തോട് മത്സരിക്കാൻ പോയിട്ടില്ല, സിനിമയിൽ പോലും. മത്സരിച്ചാൽ തോക്കുകയേയുള്ളൂ’, ദുൽഖർ വ്യക്തമാക്കി.
Post Your Comments