GeneralLatest NewsNEWS

കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് തിയേറ്റർ മേഖല, കുറുപ്പ് ആദ്യദിന കളക്ഷൻ ആറുകോടി

കോവിഡ് പ്രതിസന്ധിൽ തളർന്നിരുന്നു മലയാള സിനിമ മേഖലയ്ക്ക് ഉണർവായി ‘കുറുപ്പ്’. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന് തിയറ്ററുകളില്‍ വന്‍ വരവേൽപ്പാണ് ലഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരക്കണക്കിനു പേര്‍ തിയറ്ററുകളിലെത്തിയപ്പോൾ ആദ്യദിനത്തില്‍ ആറുകോടിയിലേറെ രൂപ സിനിമയ്ക്ക് ലഭിച്ചതായാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ നല്‍കുന്ന കണക്ക്.

വെള്ളിയാഴ്ച കേരളത്തിലെ തിയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലുമായി 505 സ്‌ക്രീനുകളിലാണ് കുറുപ്പ് റിലീസ് ചെയ്തത്. ആദ്യദിനത്തില്‍ മാത്രം 2000-ത്തിലേറെ പ്രദര്‍ശനങ്ങളാണ് നടന്നത്. മിക്ക തിയറ്ററുകളിലും ആദ്യത്തെ മൂന്ന് ദിവസത്തേക്കുള്ള പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റുപോയി.

 

shortlink

Related Articles

Post Your Comments


Back to top button