GeneralLatest NewsNEWSTV Shows

താലി മാലയായി ഉപയോഗിച്ചത് മുക്കുപണ്ടം, അതാണെങ്കില്‍ ചൊറിയും: ഇറങ്ങി വന്ന സമയത്തെ ജീവിതത്തെക്കുറിച്ചു സുഹാന

ഒരിക്കലും മറക്കാന്‍ ആകില്ല ആ കാലമൊന്നും

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരമാണ് ബഷീര്‍ ബഷി. തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീര്‍ ബഷിയുടെ തുറന്നുപറച്ചില്‍ വലിയ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ സുഹാനയും മഷൂറയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ സുഹാനയുടെ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

അമ്മച്ചിയുടെ ഓര്‍മ്മയ്ക്കായി സുഹാന സൂക്ഷിച്ചു വച്ചിരുന്ന സാധനങ്ങള്‍ പരിചയപ്പെടുത്തിയ വീഡിയോയിൽ തന്റെ വിവാഹ സമയത്ത് അണിഞ്ഞ ആഭരണങ്ങളെയും താരം കാണിക്കുന്നുണ്ട്. സ്വര്‍ണ്ണം മേടിക്കാന്‍ ആസ്തി ഇല്ലാതിരുന്ന സമയത്തു നമ്മള്‍ ഗ്യാരന്റി ആഭരണങ്ങള്‍ ഉപയോഗിക്കുകയായിരുന്നു. പൊതുവെ ഗ്യാരന്റി ആഭരണങ്ങള്‍ എനിക്ക് അലര്‍ജിയാണ്. അങ്ങനെ വളരെ കഷ്ടപെട്ടിട്ടാണ് സ്വര്‍ണ്ണം ഒക്കെ വാങ്ങിച്ചു ഇട്ടു തുടങ്ങിയത് എന്നു സുഹാന പറയുന്നു.

read also: ഇത്രയും കാലം കഴിഞ്ഞു പറയുന്നതിൽ അൽപ്പം ബുദ്ധിമുട്ടുണ്ട്: കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു രോഹിണിയുടെ വെളിപ്പെടുത്തൽ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ‘ഞാന്‍ ഇറങ്ങി വന്ന സമയമാണ്. അന്ന് നമ്മുടെ കൈയ്യില്‍ പൈസ ഒന്നും ഉണ്ടായിരുന്നില്ല. ഞാനും ബഷീറും മാറിയൊക്കെയാണ് താമസിച്ചത്. പിന്നെ കുറെ വിഷയങ്ങള്‍ ഒക്കെയും ഉണ്ടകുമല്ലോ ലവ് മാര്യേജ് ആകുമ്ബോള്‍. റെന്റ് ഒക്കെ കൊടുക്കണമായിരുന്നു. ആ സമയം താലി മലയായി ഉപയോഗിച്ചിരുന്നത്, സ്വര്‍ണ്ണം ആയിരുന്നില്ല. സ്വര്‍ണ്ണം അല്ലാത്തത് എനിക്കിട്ടാല്‍ ചൊറിയും. എങ്കിലും ആളുകളുടെ വായടപ്പിക്കാന്‍ ആണ് ഇതൊക്കെ ധരിച്ചിരുന്നത്.

ഒരിക്കലും മറക്കാന്‍ ആകില്ല ആ കാലമൊന്നും. ഇങ്ങനെ കുറെ സാധനങ്ങള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. നിനക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് ബഷീര്‍ ചോദിക്കും. പടച്ചവന്‍ ഒരോരുത്തര്‍ക്ക് ഓരോന്ന് വിധിച്ചിട്ടുണ്ട്. അതേ ലെവലില്‍ മാത്രമേ ജീവിതം പോകൂ. ഞങ്ങളുടെ ജീവിതത്തില്‍ ഒക്കെയും ഒരുപാട് അതിജീവിച്ചുകൊണ്ടണ് ഈ അവസ്ഥയില്‍ എത്തിയിരിക്കുന്നത്.

ഒരു ഒറ്റ ജീവിതം ഉള്ളൂ. അത് നമ്മള്‍ മാക്സിമം ആസ്വദിക്കുക. നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്ബോള്‍ പ്രാര്‍ത്ഥിക്കുക. പരിഹാരം തേടുക. ഏതൊരു ജാതി ആയാലും അവനവന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കുക. ഒരു മാര്‍ഗ്ഗം ദൈവം തരും. ദൈവം ഉണ്ട് എന്ന് വിശ്വസിക്കുക. ദൈവം ആയിട്ട് തന്നെ നമുക്ക് എല്ലാം തരും. നമ്മള്‍ മനുഷ്യരാണ്, ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. പരിഹാസങ്ങളില്‍ തളര്‍ന്നു പോകരുത്. തളര്‍ന്നുപോയാല്‍ എല്ലാം പോകും. മരിക്കേണ്ടവര്‍ ആണെങ്കില്‍ നമ്മളൊക്കെ എന്നേ മരിച്ചു പോയേനെ. പക്ഷെ പടച്ചവന്‍ ആയിട്ട് പരിഹാരം തന്നു.’- സുഹാന പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button