GeneralLatest NewsNEWS

കേരളത്തിലെ ഏറ്റവും വലിയ തിയറ്റര്‍ സമുച്ചയത്തിൽ ‘മരക്കാർ’ മാരത്തോന്‍ പ്രദർശനം, ആറു സ്ക്രീനുകളിലായി 42 ഷോകള്‍

തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ തിയറ്റര്‍ സമുച്ചയമായ ഏരീസ് പ്ലസില്‍ മരക്കാറിന്റെ മാരത്തോന്‍ പ്രദര്‍ശനങ്ങള്‍ പ്രഖ്യാപിച്ചു. തിയറ്ററിലെ ആറു സ്ക്രീനുകളിലായി 42 ഷോകള്‍ മരക്കാറിന് മാത്രമായി നടത്തുമെന്ന് ഉടമ സോഹന്‍ റോയ് വ്യക്തമാക്കി. ഡിസംബര്‍ രണ്ടിന് പുലര്‍ച്ചെ 12.1ന് തുടങ്ങുന്ന പ്രദര്‍ശനങ്ങള്‍ രാത്രി 11.59നാണ് അവസാനിക്കുന്നത്.

മലയാള സിനിമയിലെ സര്‍വ്വകാല റെക്കോര്‍ഡ് തകര്‍ത്താണ് ഏരീസിലെ പ്രദര്‍ശനം. ആദ്യമായാണ് ഒരു സിനിമയ്ക്കായി തിയറ്ററിലെ എല്ലാ സ്‌ക്രീനുകളും മാറ്റി വെയ്ക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പണംവാരിയ ബാഹുബലി കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനം നടത്തിയത് ഏരീസിലായിരുന്നു. മൂന്നുകോടി രൂപയാണ് ഈ തിയറ്റര്‍ സമുച്ചയത്തില്‍ നിന്നുമാത്രം ലഭിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button