GeneralLatest NewsNEWS

പ്രൊജക്ടര്‍ തകരാർ, കുറുപ്പിന്റെ പ്രദര്‍ശനം മുടങ്ങി: തീയേറ്ററിന് മുമ്പില്‍ സംഘര്‍ഷം

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ പ്രദര്‍ശനം മുടങ്ങി. കൊച്ചി കവിത തിയേറ്ററില്‍ ചിത്രത്തിന്റെ രണ്ട് ഷോയാണ് മുടങ്ങിയത്. പ്രൊജക്ടര്‍ തകരാറിലായതാണ് പ്രദര്‍ശനം മുടങ്ങാന്‍ കാരണമെന്നാണ് തീയേറ്റര്‍ ഉടമയുടെ വിശദീകരണം. എന്നാല്‍ അത് വിശ്വസിക്കാനാവില്ലെന്നാണ് പ്രേക്ഷകരും ആരാധകരും പറയുന്നത്.

പ്രദർശനം മുടങ്ങിയതോടെ ടിക്കറ്റ് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ തീയേറ്ററിന് മുമ്പില്‍ വന്‍ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് തിയേറ്റർ അധികൃതർ പോലീസ് സഹായം ആവശ്യപ്പെട്ടു. പോലീസിന്റെ ഇടപെടലോടെ പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു

നവംബര്‍ 12നാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ തീയേറ്ററുകളില്‍ എത്തിയത്. കേരളത്തില്‍ 550 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. വേള്‍ഡ് വൈഡായി 1500 തീയേറ്ററുകളിലും പ്രദര്‍ശനം തുടരുകയാണ്. റിലീസായി ആദ്യ ദിനത്തില്‍ ആറ് കോടിയിലധികം രൂപയാണ് സിനിമ നേടിയത്. സിനിമ റിലീസ് ചെയ്‌ത്‌ ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രേക്ഷകരുടെ തള്ളിക്കയറ്റം തുടരുകയാണ്.

 

 

shortlink

Related Articles

Post Your Comments


Back to top button