GeneralLatest NewsNEWS

വക്കീൽ നോട്ടീസിന് പിന്നാലെ ഭീഷണി; സൂര്യയുടെ വീടിന് സംരക്ഷണം ഒരുക്കി പൊലീസ്

ചെന്നൈ: ജയ് ഭീം സിനിമയ്ക്ക് പിന്നാലെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് തുടർച്ചയായി ഭീഷണിയും ഉയർന്ന സാഹചര്യത്തില്‍ സൂര്യയുടെ വീടിന് സംരക്ഷണം ഒരുക്കി പൊലീസ്.‘ ജയ് ഭീം’ സിനിമയില്‍ തങ്ങളുടെ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചതിൽ നടന്‍ മാപ്പ് പറയണമെന്നും ഇല്ലത്തപക്ഷം പരിണിതഫലങ്ങള്‍ മോശമായിരിക്കും എന്ന മുന്നറിയിപ്പാണ് വന്നത്.

ചിത്രത്തിലെ ക്രൂരനായ പൊലീസുകാരന്‍ യഥാര്‍ത്ഥത്തില്‍ വണ്ണിയാര്‍ സമുദായംഗമല്ല. എന്നിട്ടും അത്തരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നാണ് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ പറയുന്നത്. വണ്ണിയാര്‍ സമുദായത്തില്‍പ്പെട്ടവര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്. പിഎംകെ നേതാവ് അന്‍പുമണി രാമദാസും ആരോപണവുമായി എത്തിയിരുന്നു. അന്‍പുമണി സൂര്യ മൗനം വെടിയണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു.

1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുളഗോത്രം നേരിടുന്ന ജാതി വിവേചനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ചിത്രത്തില്‍ അഭിഭാഷക വേഷത്തിലാണ് സൂര്യ അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button