GeneralLatest NewsNEWS

‘ഈ മനുഷ്യന്‍ സ്നേഹമാണ്’ : ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിജയ് ദേവരകൊണ്ട

ലാസ് വെഗാസ് : വരാനിരിക്കുന്ന ചിത്രമായ ‘ലിഗറില്‍’ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിജയ് ദേവരകൊണ്ട.

വിജയും ടൈസണും തമ്മിലുള്ള ചില പ്രധാന സ്വീക്കൻസുകൾ ചിത്രീകരിക്കുന്നതിനിടെ ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്. മുന്‍വശത്ത് ടൈസന്റെ മുഖം കാണുമ്പോൾ, പശ്ചാത്തലത്തില്‍ വിജയുടെ മുഖവും വരുന്ന രീതിയിലുള്ള ചിത്രത്തിൽ രണ്ടുപേരും നിറഞ്ഞ പുഞ്ചിരിയോടെ നില്‍ക്കുന്നത് കാണാം.

ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്, ഒപ്പം വിജയുടെ കുറിപ്പും. ‘ഈ മനുഷ്യന്‍ സ്നേഹമാണ്. ഓരോ നിമിഷവും ഞാന്‍ ഓര്‍മ്മകള്‍ സൃഷ്ടിക്കുന്നു! കൂടാതെ ഇത് എന്നേക്കും സവിശേഷമായിരിക്കും. ലിഗര്‍ Vs ദി ലെജന്‍ഡ്’.

ഇരുവരും ഒന്നിച്ചുള്ള ചിത്രം കണ്ടതിന് ശേഷം വളരെ ആവേശത്തിലായ ആരാധകര്‍ ബിഗ് സ്‌ക്രീനില്‍ അവരുടെ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുരി ജഗന്നാഥ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനന്യ പാണ്ഡേയാണ് നായിക. ചാര്‍മി കൗറും കരണ്‍ ജോഹറും നിര്‍മ്മിക്കുന്ന ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യുന്നുണ്ട്. വിജയുടെ ആദ്യ ഹിന്ദി ചിത്രമായിരിക്കും ഇത്.

shortlink

Related Articles

Post Your Comments


Back to top button