GeneralLatest NewsNEWS

ഹാരി പോട്ടര്‍ ഇരുപത് വര്‍ഷം പൂർത്തിയാകുമ്പോൾ ഒത്തുകൂടാനൊരുങ്ങി ‘ഹാരി’യും കൂട്ടുകാരും

ലണ്ടൻ : ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവൽ പരമ്പരയാണ്‌‌ ഹാരി പോട്ടർ. മാന്തിക വിദ്യാലയമായ ഹോഗ്വാർട്ട്സ് സ്കൂൾ ഓഫ് വിച്ച്ക്രാഫ്റ്റ് ആൻഡ് വിസാഡെറിയിലെ വിദ്യാർത്ഥികളായ ഹാരി പോട്ടർ എന്ന കൗമാര മാന്ത്രികന്റേയും ഉറ്റ സുഹൃത്തുക്കളായ റോൺ വീസ്‌ലി, ഹെർമയോണി ഗ്രാഞ്ചെർ എന്നിവരുടേയും സാഹസികകഥകളാണ് ഈ പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നത്. മാന്ത്രികലോകത്തേയും തുടർന്ന് മഗിൾ (മാന്ത്രികമല്ലാത്ത) ലോകത്തേയും കീഴടക്കാനുള്ള യജ്ഞത്തിനിടയിൽ ഹാരിയുടെ മാതാപിതാക്കളെ കൊന്ന ദുഷ്ടമാന്ത്രികനായ വോൾഡർ മോർട്ടും ഹാരിയും തമ്മിലുള്ള പോരാട്ടമാണ് ഇതിലെ കഥാതന്തു.

ഇപ്പോൾ ഹാരി പോട്ടര്‍ സീരിസിലെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് ഇരുപത് വര്‍ഷം പൂർത്തിയാകുന്ന പശ്ചാതലത്തില്‍ വീണ്ടും ചിത്രത്തിലെ കഥാപാത്രങ്ങളായ ഹാരിയും ഹെര്‍മിയോണും റോണ്‍ വീസ്ലിയുമെല്ലാം ഒരുമിച്ചുകൂടാന്‍ തീരുമാനിക്കുകയാണ് പുതുവര്‍ഷ ദിനത്തില്‍ എച്ച്‌ ബി ഒ മാക്സ് സംപ്രേഷണം ചെയ്യുന്ന റിട്ടേണ്‍ ടു ഹോഗ്വാര്‍ട്ട്സ് എന്ന പരിപാടിയിലൂടെ

‘ഇതിഹാസ താരങ്ങള്‍ ആദ്യമായി മാജിക് ആരംഭിച്ചിടത്തേക്ക് മടങ്ങുന്നു. ഹാരി പോട്ടറിന്റെ 20ാം വാര്‍ഷികം. റിട്ടേണ്‍ടുഹോഗ്വാര്‍ട്ട്സ് എച്ച്‌ബിഒ മാക്സില്‍ വരുന്ന പുതുവര്‍ഷ ദിനത്തില്‍ അന്താരാഷ്ട്ര റീലിസ് ഉണ്ടാകും’- എച്ച്‌ബിഒ മാക്സ് അവരുടെ ഫേസ്ബുക്ക്പേജില്‍ കുറിച്ചു.

ചിത്രത്തില്‍ ഹാരിപോട്ടറായെത്തുന്ന ഡാനിയല്‍ റാഡ്ക്ലിഫ്, ഹെര്‍മയോണിയായെത്തിയ എമ്മ വാട്ട്സണ്‍, റോണ്‍ വീസ്ലിയെ അവതരിപ്പിച്ച റൂപെര്‍ട്ട് ഗ്രിന്റ് എന്നിവര്‍ക്ക് പുറമെ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായ ഹെലീന ബോണ്‍ഹാം കാര്‍ട്ടര്‍, റോബി കോള്‍ട്രെയ്ന്‍, റാല്‍ഫ് ഫിയന്നസ്, ഗാരി ഓള്‍ഡ്മാന്‍, ഇമെല്‍ഡ സ്റ്റൗണ്ടണ്‍, ടോം ഫെല്‍ട്ടണ്‍, ജെയിംസ് ഫെല്‍പ്സ്, ഒലിവര്‍ ഫെല്‍പ്സ്, മാര്‍ക്ക് വില്യംസ്, ബോണി റൈറ്റ്, ആല്‍ഫ്രെഡ് എനോക്, മാത്യു ലൂയിസ്, ഇവാന ലിഞ്ച്, ക്രിസ് എന്നിവരോടൊപ്പം ക്രിസ് കൊളംബസ് എന്നിവരും ഒത്തു ചേരുന്നുണ്ട്.

shortlink

Post Your Comments


Back to top button