GeneralLatest NewsNEWS

’ചാണ’യുടെ പോസ്റ്റര്‍ പ്രകാശനത്തിനിടയില്‍ പൊട്ടിക്കരഞ്ഞ് ഭീമന്‍ രഘു

ഗൃഹലക്ഷ്മി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന് സ്വഭാവനടനായും വില്ലനായും കൊമേഡിയനായും മലയാളസിനിമയില്‍ തിളങ്ങിയ താരമാണ് ഭീമന്‍ രഘു. മലയാളം കൂടാതെ തെലുങ്കിലും അഭിനയിച്ചിട്ടുള്ള രഘുവിന് ആദ്യമായി നായകനായ ‘ഭീമൻ’ എന്ന ചിത്രത്തിൽ നിന്നാണ്‌ ‘ഭീമൻ രഘു’ എന്ന പേരു വന്നത്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം പുതിയ ചിത്രങ്ങളിൽ ഹാസ്യ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നുണ്ട്.

അഭിനയരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഭീമന്‍ രഘു ഇപ്പോള്‍ സംവിധായകന്റെ കുപ്പായം ഇടുകയാണ്.’ചാണ’ എന്നാണ് ഭീമന്‍ രഘു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ പേര്. സിനിമയില്‍ പ്രധാനകഥാപാത്രത്തില്‍ എത്തുന്നതും താരം തന്നെയാണ്.

എന്നാല്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനത്തിനിടയില്‍ ഭീമന്‍ രഘു പൊട്ടിക്കരയുന്ന വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ചിത്രത്തില്‍ തന്റെ കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന ജീവിത സാഹചര്യങ്ങള്‍ വിവരിക്കുന്നതിനിടയില്‍ പൊട്ടിക്കരയുകയായിരുന്നു. കഥാപാത്രങ്ങളുടെ അവസ്ഥകളെ കുറിച്ച് പറയാനാകാതെ ഭീമന്‍ രഘു വിങ്ങി പൊട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രധാനകഥാപാത്രത്തില്‍ ഭീമൻ രഘുവെത്തുന്ന ചിത്രത്തിൽ കവിയൂര്‍ പൊന്നമ്മ, ജനാര്‍ദ്ദനന്‍, അജു വര്‍ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. എസ്എംആര്‍ ഫിലിംസിന്റെ ബാനറില്‍ രഘു കായംകുളം, സുരേഷ് കായംകുളം, തടിയൂര്‍ കലേഷ്‌കുമാര്‍ എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് അജി അയിലറയാണ്.

shortlink

Related Articles

Post Your Comments


Back to top button