GeneralLatest NewsNEWS

‘സെറ്റില്‍ അച്ചടക്കം കാത്തുസൂക്ഷിക്കുന്ന താരം’: സുരേഷ് ഗോപിയെക്കുറിച്ച് റേച്ചല്‍

കൊച്ചി : സംവിധായകനായ നിഥിന്‍ രഞ്ജി പണിക്കർ തിരക്കഥ എഴുതി സുരേഷ് ഗോപി നായകനായെത്തുന്ന കാവല്‍ നവംബര്‍ 25ന് തീയേറ്ററുകളിലെത്താനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ നായികയാണ് റേച്ചല്‍ ഡേവിഡ്.

സംവിധായകന്‍ അരുണ്‍ ഗോപി, പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറിയ താരമാണ് സയ ഡേവിഡ്. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തിയ സയയുടെ ശരിയായ പേര് റേച്ചല്‍ ഡേവിഡ് എന്നാണ്. സിനിമയില്‍ കഥാപാത്രത്തിന്റെ പേരും റേച്ചലെന്ന് തന്നെയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയുമൊത്ത് അഭിനയിച്ച വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് റേച്ചല്‍.

നടിയുടെ വാക്കുകള്‍:

‘എന്നെ ഈ സിനിമയിലേക്ക് റെക്കമെന്റ് ചെയ്തത് സുരേഷ് സാറാണ്. അദ്ദേഹം സെറ്റില്‍ വലിയ അച്ചടക്കം കാത്തുസൂക്ഷിക്കുന്ന താരമാണ്. ഒപ്പം അഭിനയിക്കുന്ന നമ്മളെ എപ്പോഴും കംഫര്‍ട്ട് ആക്കി നിര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഡയലോഗുകള്‍ പറഞ്ഞു തരികയും ടെന്‍ഷനടിക്കാതെ നോക്കുകയും ചെയ്യും’.

 

shortlink

Related Articles

Post Your Comments


Back to top button