GeneralLatest NewsNEWS

നാടോടി ഗായികയെ നോട്ടുകള്‍ കൊണ്ട് മൂടി ആരാധകർ- വീഡിയോ

നാടൻപാട്ടിന്റെ രാജ്ഞി എന്നറിയപ്പെടുന്ന ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിയയെ ആരാധകർ സ്നേഹം കൊണ്ട് മൂടി ആരാധകർ. ഉർവശി വേദിയിലിരുന്ന് ഹാർമോണിയം വായിച്ച് പാടുമ്പോൾ പെട്ടെന്ന് ബക്കറ്റിൽ നിറയെ നോട്ടുകളുമായി ഒരു ആരാധകൻ വേദിയിലേക്ക് കയറുകയും ഉർവശിയുടെ തലയിലേക്ക് ആ നോട്ടുകൾ ചൊരിയുകയുമായിരുന്നു. മടിയിൽ നിറഞ്ഞ നോട്ടുകൾ അരികിലേക്ക് മാറ്റി വച്ച് ഉർവശി കച്ചേരി തുടരുന്നത് വീഡിയോയിൽ കാണാം.

സംസ്ഥാനത്തെ ഏറ്റവും പ്രശസ്തയായ നാടന്‍പാട്ട്​ കലാകാരിയാണ്​ ഉര്‍വശി. ഗുജറാത്തി നാടന്‍കലാ രംഗത്തെ രാജ്ഞിയെന്നാണ്​ അവര്‍ അറിയപ്പെടുന്നതും. അഹമ്മദാബാദില്‍ സംഘടിപ്പിച്ച ഉര്‍വശിയുടെ കച്ചേരിക്കിടെയാണ്​ വൈറലായ ‘നോട്ട്​ മഴയുണ്ടായത്’​. സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ട​ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

shortlink

Post Your Comments


Back to top button