GeneralLatest NewsNEWS

‘നായകനെ ആലിംഗനം ചെയ്യാനും ഇഴുകി ചേര്‍ന്ന് അഭിനയിക്കാനും പറ്റില്ല’: ശ്രുതി ഹാസന്‍

ഹൈദരാബാദ് : താരപുത്രി എന്നതിനേക്കാൾ ഗായികയായും നടിയായും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ് ശ്രുതി ഹാസൻ. തെലുങ്ക് താരം ബാലകൃഷ്ണയുടെ നൂറ്റി ഏഴാമത്തെ ചിത്രത്തില്‍ നായികയാകാന്‍ അടുത്തിടെയാണ് ശ്രുതി ഹാസന്‍ സമ്മതം അറിയിച്ചത്.

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ആയിരുന്നു ഈ ചിത്രത്തിന്റെ ലോഞ്ച്. തന്റെ ദീര്‍ഘകാല സുഹൃത്തായ സംവിധായകന്‍ ഗോപി ചന്ദ് മല്ലിനേനിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ ചിത്രത്തില്‍ നായികയാകാന്‍ തീരെ താത്പര്യമില്ലാതിരുന്ന ശ്രുതിഹാസന്‍ ഒടുവില്‍ സമ്മതം മൂളിയത് എന്നാണ് റിപ്പോർട്ടുകൾ.

രണ്ട് കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ട ശ്രുതി കര്‍ശനമായ ചില ഉപാധികള്‍ മുന്നോട്ടുവച്ച ശേഷമാണ് ഈ ചിത്രത്തിലഭിനയിക്കാമെന്നേറ്റത്.  അമിതമായ ഗ്ലാമർ രംഗങ്ങളിലോ റൊമാന്റിക് രംഗങ്ങളിലോ അഭിനയിക്കാനാവില്ലെന്നും, നായകനെ ആലിംഗനം ചെയ്യാനോ ഇന്റിമേറ്റ് രംഗങ്ങളിലഭിനയിക്കാനോ കഴിയില്ലെന്നുമുള്ള ശ്രുതിയുടെ വ്യവസ്ഥ സംവിധായകനും നിർമ്മാതാക്കളും അംഗീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ജനുവരിയില്‍ ചിത്രീകരണമാരംഭിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്.

 

shortlink

Related Articles

Post Your Comments


Back to top button