GeneralLatest NewsNEWS

എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യുന്ന ആളാണ് ബാലയ്യ, പ്രധാനമന്ത്രി വരുമ്പോഴുള്ള സെക്യൂരിറ്റിയാണ് അദ്ദേഹത്തിന് : ഹണി റോസ്

പ്രധാനമന്ത്രി വരുമ്പോഴുള്ള സെക്യൂരിറ്റിയാണ് ബാലയ്യക്ക് എന്ന് ഹണി റോസ്. നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പം ‘വീരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിൽ നായികയായി എത്തിയത് ഹണി ആയിരുന്നു. ബാലയ്യക്കൊപ്പം അഭിനയിച്ചതിന് ശേഷം ഹണി റോസിന് തെലുങ്കില്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്. ബാലകൃഷ്ണയെ കുറിച്ച് എല്ലാ അഭിമുഖങ്ങളിലും വേദികളിലും സംസാരിക്കാറുള്ള ഹണി അദ്ദേഹത്തിന്റെ സെക്യൂരിറ്റിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് .

താരത്തിന്റെ വാക്കുകൾ :

ഒരു പ്രധാനമന്ത്രി ഒക്കെ വരുമ്പോഴുള്ള സെക്യൂരിറ്റിയാണ് അദ്ദേഹത്തിന്. ആയിരക്കണക്കിന് ആളുകള്‍ക്കിടയിലൂടെയാണ് വണ്ടിയൊക്കെ പോവുക. അത്ര ആരാധനയാണ് ആളുകള്‍ക്ക്. താനും അദ്ദേഹത്തെ ആദ്യം അറിയുന്നത് ട്രോളുകളിലൂടെയാണ്. പിന്നീട് സിനിമകളൊക്കെ കണ്ടു. അദ്ദേഹത്തിന് ഭയങ്കര എനര്‍ജിയാണ്. നമ്മളെ നന്നായിട്ട് സഹായിക്കും. അദ്ദേഹം ഒത്തിരി സംസാരിക്കുന്ന വ്യക്തിയാണ്. എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യുന്ന ആളാണ്. അദ്ദേഹത്തിന്റെ അച്ഛനെ കുറിച്ചുമൊക്കെ പറഞ്ഞു. ഒരുപാട് കഥകള്‍ പറഞ്ഞ് തന്നു. വെറുതെ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പഴയ സിനിമകളൊക്കെ കാണിച്ചു തരും’.

shortlink

Related Articles

Post Your Comments


Back to top button