GeneralLatest NewsNEWS

‘ഞാന്‍ സ്വയം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി ലഭിച്ചാല്‍ മാത്രം അത് ചെയ്യും’: സമാന്ത

നടി സമാന്തയ്ക്ക് വലിയ നിരൂപക പ്രശംസ നേടിക്കൊടുത്ത ഹിന്ദി വെബ് സീരീസ് ആണ് ഫാമിലിമാന്‍. ഫാമിലിമാനിലെ കഥാപാത്രമായി ജീവിയ്ക്കുകയായിരുന്നു നടി എന്നായിരുന്നു വിലയിരുത്തലുകള്‍. അതിന് ശേഷം തെന്നിന്ത്യന്‍ സിനിമാലോകം ഉപേക്ഷിച്ച് സാം ബോളിവുഡിലേക്ക് ചേക്കേറുന്നു, മുംബൈയില്‍ ഫ്ളാറ്റ് വാങ്ങുന്നു എന്നൊക്കെ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത പൂര്‍ണമായും നിഷേധിച്ച സമാന്ത ‘ഹൈദരാബാദ് തന്നെയാണ് തന്റെ ഇടം, ഇവിടെ നിന്ന് എങ്ങോട്ടും ഇല്ല’ എന്ന് വ്യക്തമാക്കി.

ഇനിയുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും നടി മനസ്സുതുറന്നു. ‘ഒരു തിരക്കഥ വന്നാല്‍, ഞാന്‍ ആ തിരക്കഥയില്‍ ചേരുമോ എന്ന് നോക്കും. എനിക്ക് അതിനോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നും ചിന്തിയ്ക്കും. ഒരു പുതിയ തിരക്കഥ തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണ് ഇവ. ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി എനിക്ക് ലഭിച്ചാല്‍ ആ സിനിമ ചെയ്യും’- സമാന്ത പറഞ്ഞു.

നിലവില്‍ വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തു വാക്കുല രണ്ട് കാതല്‍ എന്ന തമിഴ് ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന സമാന്ത ‘ശാകുന്തളം’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ്. അതിന് ശേഷം തമിഴിലും മലയാളത്തിലും തെലുങ്കിലുമായി അണിയിച്ചൊരുക്കുന്ന രണ്ട് സ്ത്രീപക്ഷ ചിത്രങ്ങളും സമാന്ത കരാറ് ഒപ്പിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button