GeneralLatest NewsNEWS

‘ചുരുളി’ വിഷയത്തില്‍ സത്യാവസ്ഥ വെളിപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്

ചുരുളി സിനിമയിലെ തെറിവിളികളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വലിയ ചർച്ചകളും വിമർശനങ്ങളുമാണ് നടക്കുന്നത്. സമൂഹത്തെ വഴിതെറ്റിക്കാന്‍ മനഃപൂര്‍വം സംവിധായകന്‍ സിനിമയില്‍ തെറി ഉള്‍പ്പെടുത്തി എന്നാരോപിച്ച് സിനിമക്കെതിരെ യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. സിനിമ സഭ്യതയുടെ അതിരുകള്‍ ലംഘിച്ചുവെന്നും കുടുംബത്തിനൊപ്പം കാണാന്‍ പറ്റാത്ത ചിത്രമാണ് എന്നൊക്കെയാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ചുരുളി വിഷയത്തില്‍ സത്യാവസ്ഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്.

സോണി ലൈവിൽ പ്രദര്‍ശിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത’ചുരുളി’യുടെ പതിപ്പ് സര്‍ട്ടിഫൈഡ് അല്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ പാര്‍വതിയുടെ വെളിപ്പെടുത്തൽ.

2021 നവംബര്‍ 18ന് അനുയോജ്യമായ മാറ്റങ്ങളോടെ ചുരുളിയ്ക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍ ആ പതിപ്പല്ല സോണി ലൈവിലൂടെ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. ചുരുളി സിനിമയുടെ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച് പല തരത്തിലുള്ള ഊഹാപോഹങ്ങളും വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക പ്രസ്താവനയെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button