CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘പുഴ മുതല്‍ പുഴ വരെ’: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല, കേന്ദ്രമന്ത്രി ഇടപെടണമെന്ന് ആവശ്യം

കൊച്ചി: രാമസിംഹന്‍ സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ’ വരെ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസ്. കേന്ദ്രവാര്‍ത്ത വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ടിജി മോഹന്‍ദാസ് ട്വിറ്ററിൽ ആവശ്യപ്പെട്ടു.

‘1921-ലെ ഹിന്ദു വംശഹത്യ ആധാരമാക്കിയ പുഴ മുതൽ പുഴ വരെ എന്ന മലയാള സിനിമയ്ക്ക് കേന്ദ്ര സെസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടിയാണ് കേരളത്തിൽ നിന്നുള്ള ഞങ്ങൾ ഈ ട്വീറ്റ് ചെയ്യുന്നത്. ഞങ്ങളുടെ അപേക്ഷകൾ നിരസിക്കപ്പെട്ടു. പാവം നിർമ്മാതാവ് രാമസിംഹൻ ഇപ്പോൾ കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഞങ്ങൾ അനാഥരാണെന്നത് സങ്കടത്തോടെ ഉൾക്കൊള്ളുന്നു,’ ടിജി മോഹൻദാസ് വ്യക്തമാക്കി.

എന്റെ കാലുകൾ അത്യാവശ്യം ഭംഗിയുള്ളതാണ്, ചതുരത്തിലെ എല്ലാ സീനുകളും ഒറിജിനൽ ആണ്: സ്വാസിക

നേരത്തേ, പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിൽ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചില വെട്ടിനിരത്തലുകള്‍ നിര്‍ദ്ദേശിച്ചുവെന്ന ആരോപണവുമായി ടിജി മോഹന്‍ദാസ് രംഗത്ത് വന്നിരുന്നു. രാമസിംഹന്‍ വേദനയോടെ മാറ്റങ്ങൾ അംഗീകരിച്ചുവെന്നും രംഗങ്ങള്‍ വെട്ടിമാറ്റിയതിന് ശേഷം സിനിമ മോശമായാല്‍ എല്ലാവരും രാമസിംഹനെ പഴിക്കുമെന്നും മോഹന്‍ദാസ് പറഞ്ഞിരുന്നു. സിനിമയില്‍ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല, മറിച്ച് ഒഎന്‍വി എഴുതിയത് പോലെ വറ്റിയ പുഴ മാത്രമേ കാണുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button