GeneralLatest NewsNEWS

‘പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു പോയി, കുറച്ച് റിലേ പോയ അവസ്ഥയായി ഞാൻ’: ദുല്‍ഖര്‍

2017 മെയ് അഞ്ചിനാണ് ദുല്‍ഖറിനും അമാലിനും മറിയം ജനിക്കുന്നത്. പിന്നീടങ്ങോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്ന മറിയത്തിന്റെ ഓരോ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോളിതാ മകള്‍ മറിയത്തെ ആദ്യമായി കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ആൺകുട്ടികൾ കൂടുതലുള്ള കുടുംബമായതിനാൽ തനിക്കും ആണ്‍കുട്ടി തന്നെ ജനിക്കും എന്നാണ് കരുതിയത് എന്നാണ് ദുൽഖർ പറയുന്നത്. എന്നാൽ തനിക്കു ജനിച്ചത് പെൺകുഞ്ഞാണെന്ന് അറിഞ്ഞ നിമിഷം വല്ലത്തൊരു അവസ്ഥയിലൂടെയാണ് കടന്നു പോയത് എന്നാണ് ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കിയത്.

ദുൽഖറിന്റെ വാക്കുകൾ :

‘അമാല്‍ കാണുന്നതിന് മുമ്പേ മറിയത്തെ ഞാനാണ് ഏറ്റവും ആദ്യം കണ്ടത്. ഡോക്ടര്‍ വന്ന് ചോദിച്ചു, ‘ആണ്‍ കുഞ്ഞ് ആയിരിക്കുമോ പെണ്‍കുഞ്ഞ് ആയിരിക്കുമോ.. ഗസ്സ് ചെയ്യാമോ’ എന്ന്. ഞാൻ ‘ആരായാലും’ എന്ന ഭാവത്തില്‍ ആയിരുന്നു. ‘എന്നാല്‍ വന്ന് നോക്ക്’ എന്ന് പറഞ്ഞു.

ആണ്‍കുഞ്ഞ് ആയിരിക്കും എന്ന് തന്നെ കരുതി ഞാൻ കാര്യമായി ഒന്നും പ്രതികരിച്ചില്ല. ‘ഒന്നൂടെ സൂക്ഷിച്ചു നോക്കൂ’ എന്ന് ഡോക്ടര്‍ പറഞ്ഞു. പെണ്‍കുഞ്ഞ് ആണ് ജനിച്ചത് എന്നറിഞ്ഞപ്പോള്‍, എന്തോ വലിയ സംഭവം കിട്ടിയ സന്തോഷത്തോടെ ‘യെസ് യെസ് യെസ്’ എന്നൊക്കെ കാണിച്ചു.

ഫുള്‍ ഒച്ചപ്പാടും ബഹളവുമായിരുന്നു. കരഞ്ഞു പോയി. പെട്ടന്ന് കരയുന്നത് കണ്ടപ്പോള്‍ നഴ്സുമാരും മറ്റുമെല്ലാം പേടിച്ചു. കുറച്ച് റിലേ പോയ അവസ്ഥയായിരുന്നു അപ്പോള്‍. അവിടെ വച്ച് തന്നെ പേര് തീരുമാനിക്കുകയും ചെയ്തു’- ദുല്‍ഖര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button