GeneralLatest NewsMollywoodNEWS

മഴയാണ് തടസമെങ്കിൽ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ലെന്നു ജയസൂര്യ: മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

ചിറാപുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡ് മാത്രമേയുള്ളു

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടികാണിച്ച് നടന്‍ ജയസൂര്യ. റോഡുകളെ കുറിച്ചുള്ള പരാതി പൊതുജനങ്ങള്‍ക്ക് നേരിട്ട് വിളിച്ചറിയക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ വച്ചാണ് റോഡ് നികുതി അടയ്‌ക്കുന്ന ജനങ്ങള്‍ക്ക് നല്ല റോഡ് വേണമെന്നും മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ലെന്നും ജയസൂര്യ പറഞ്ഞത്. താരത്തിന്റെ വിമർശനത്തിന് മറുപടിയുമായ് എത്തിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.

ചിറാപുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡ് മാത്രമേയുള്ളു. എന്നാല്‍ കേരളത്തില്‍ 3 ലക്ഷം കിലോമീറ്റര്‍ റോഡുണ്ട്. അതിനാല്‍ റോഡ് പ്രവര്‍ത്തിക്ക് മഴ തടസ്സം തന്നെയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ‘ജയസൂര്യയുടെ അഭിപ്രായം വ്യക്തിപരമായ അഭിപ്രായ പ്രകടനമായി കാണുന്നു. സംസ്ഥാനത്തെ റോഡ് പ്രവര്‍ത്തിയെ നല്ല നിലയില്‍ പിന്തുണച്ചാണ് ജയസൂര്യ സംസാരിച്ചത്’. അദ്ദേഹത്തിന്റെ അഭിപ്രായത്തെ മറ്റ് തരത്തില്‍ സര്‍ക്കാര്‍ കാണുന്നില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ അഭിപ്രായത്തെ മാനിക്കുന്നുവെന്നും ജയസൂര്യയ്‌ക്ക് അത് പറയാനുള്ള അവകാശമുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

read also: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചോർന്ന് മണി ഹീസ്റ്റ്

പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടന വേളയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ജയസൂര്യ റോഡുകളിലെ കുഴികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് കരാറുകാരനെതിരെയാണ് കേസ് എടുക്കേണ്ടതെന്നും പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button