GeneralLatest NewsNEWS

കത്രീന – വിക്കി വിവാഹം : വീഡിയോ സ്ട്രീം ചെയ്യാന്‍ നൂറ് കോടി വാഗ്ദാനം നൽകി ഒ.ടി.ടി പ്ലാറ്റ്ഫോം

മുംബൈ: വ്യത്യസ്തത നിറഞ്ഞ ഒരു താരവിവാഹത്തിന്റ വാർത്തകളാണ് ബോളിവുഡിന്റെ പുതിയ വിശേഷം. വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള വിവാഹ ഒരുക്കങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളാണ് കല്ല്യാണത്തിന് എത്തുന്ന സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കല്ല്യാണത്തിന് എത്തുന്നവര്‍ക്ക് വിവാഹ സ്ഥലത്തേക്ക് എത്തുന്നതിന് രഹസ്യകോഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.

ഇപ്പോളിതാ കല്ല്യാണ വീഡിയോ ഷൂട്ട് ചെയ്ത് സ്ട്രീം ചെയ്യുന്നതിന് റെക്കോര്‍ഡ് തുകയാണ് കത്രീനയ്ക്കും വിക്കിക്കും ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം ഓഫര്‍ ചെയ്തിരിക്കുന്നത്. ജയ്പൂരിലെ ഫോര്‍ട്ട് ബാര്‍വാരയിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് റിസോര്‍ട്ടില്‍ വെച്ചാണ് വിവാഹം. ഈ വിവാഹം ഷൂട്ട് ചെയ്ത് സ്ട്രീം ചെയ്യുന്നതിന് 100 കോടി രൂപ വാഗ്ദാനംയാണ് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഹോളിവുഡില്‍ താര കല്ല്യാണങ്ങള്‍ക്ക് സ്ഥിരമായ വീഡിയോ സ്ട്രീമിംഗ് ഇന്ത്യയിലും ആരംഭിക്കാനാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ ഉദ്ദേശമെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും സമ്മതം അറിയിച്ചാല്‍ വിവാഹ ചടങ്ങുകളുടെ മുഴുവന്‍ ചിത്രീകരണവും എഡിറ്റിങ്ങും അടക്കം സ്ട്രീമിങ് കമ്പനി ഏറ്റെടുക്കും.

shortlink

Related Articles

Post Your Comments


Back to top button