GeneralLatest NewsNEWS

സെറ്റിലെ മോശം ഭഷണം ഭക്ഷ്യവിഷബാധയുണ്ടാക്കി, പരാതി നൽകി കടുവയുടെ സെറ്റിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍

പൃഥ്വിരാജ് ചിത്രമായ കടുവയുടെ സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മോശം ഭക്ഷണം നൽകിയെന്നും വേതനം കൃത്യമായി ലഭിച്ചില്ലെന്നും കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന 35ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍. സെറ്റിലെ മോശം ഭഷണം കാരണം ഭക്ഷ്യവിഷബാധയുണ്ടായെന്നും, പറഞ്ഞ വേതനമല്ല ലഭിച്ചതെന്നും ഇവർ പരാതിയില്‍ പറയുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളിക്കെതിരെയാണ് ആരോപണം. ‘വേതനം കൃത്യമായി ലഭിക്കാത്തതിനാല്‍ ഒരുപാട് പേര്‍ തിരിച്ച് പോയിട്ടുണ്ട്. ദിവസം 500ഉം 350ഉം രൂപയാണ് വേതനം പറഞ്ഞിരിക്കുന്നത്. കഴിക്കാന്‍ വളരെ മോശം അവസ്ഥയിലുള്ള ചപ്പാത്തിയും ഉള്ളിക്കറിയുമാണ് നൽകിയത്’- പരാതി നല്‍കിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നാണ് കോഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളി പറയുന്നത്. ‘ചപ്പാത്തിയല്ല ബിരിയാണിയാണ് എല്ലാവര്‍ക്കും ഭക്ഷണമായി കൊടുത്തത്. ഇത് തന്നെ കരിവാരിതേക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ചെയ്തതാണ്’- രഞ്ജിത്ത് പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button