GeneralLatest NewsNEWS

‘പുതിയ യാത്രയുടെ തുടക്കം, അവള്‍ വളരെ മിടുക്കിയും സുന്ദരിയുമാണ്’: ഹര്‍നാസിനെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര

സുസ്മിത സെന്നിന്റെയും, ലാറദത്തയുടെയും കിരീട നേട്ടത്തിന് ശേഷം 21 വർഷം കഴിഞ്ഞിട്ടാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തുന്നത്. ഇസ്രായേലിലെ എയ്‌ലാറ്റില്‍ നടന്ന മത്സരത്തില്‍ മത്സരാര്‍ത്ഥികളായ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയെയും പിന്തള്ളിയാണ് 2021 ലെ വിശ്വസുന്ദരിയായി ഹര്‍നാസ് സന്ധു കിരീടം നേടിയത്.

ഇപ്പോളിതാ ഹര്‍നാസ് സന്ധുവിന് അഭിനന്ദിച്ച് നടി പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രമായ മട്രിക്സ് റിസറക്ഷന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടയിലായിലാണ് ഹര്‍നാസിനെ പ്രശംസിച്ച് പ്രിയങ്ക സംസാരിച്ചത്.

‘ഈ വാര്‍ത്ത കേട്ടു വളരെ സന്തോഷം തോന്നുന്നു. ഇത് ഹര്‍നാസിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ യാത്രയുടെ തുടക്കമാണ്. അവള്‍ വളരെ മിടുക്കിയും സുന്ദരിയുമാണ്,’ പ്രിയങ്ക പറഞ്ഞു. ഹര്‍നാസിനെ അഭിനന്ദിച്ചുകൊണ്ട് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു.

പ്രിയങ്കയെ പ്രശംസിക്കുന്ന ഹര്‍നാസിന്റെ ഒരു പഴയ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ വൈറലാണ്. ‘ഞാന്‍ പ്രിയങ്കയെ സ്നേഹിക്കുന്നു. അവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്,’ ഹര്‍നാസ് വീഡിയോയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button