CinemaGeneralLatest NewsMollywoodNEWS

‘അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി മോഹന്‍ലാലിന്റെ വില്ലന്‍ ആയെത്തിയ നിമിഷങ്ങൾ’: തുറന്ന് പറഞ്ഞ് സ്ഫടികം ജോര്‍ജ്

ചിത്രത്തില്‍ അഭിനയിക്കാന്‍ വലിയ ടെന്‍ഷനോടെയാണ് താന്‍ പോയതെന്ന് ജോര്‍ജ് പറയുന്നു

കൊച്ചി : അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി മോഹന്‍ലാലിന്റെ വില്ലന്‍ ആയെത്തിയ നിമിഷങ്ങളാണെന്ന് തുറന്ന് പറഞ്ഞ് സ്ഫടികം ജോര്‍ജ്. ചിത്രത്തില്‍ അഭിനയിക്കാന്‍ വലിയ ടെന്‍ഷനോടെയാണ് താന്‍ പോയതെന്ന് ജോര്‍ജ് പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ജോർജിന്റെ തുറന്നു പറച്ചിൽ.

മോഹന്‍ലാലിന്റെ എതിര്‍ വേഷത്തിലെത്തുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. സ്ഫടികത്തില്‍ ആടുതോമ എന്ന കഥാപാത്രം മോഹന്‍ലാല്‍ തകര്‍ത്ത് അഭിനയിച്ച വേഷമാണ്. ആടുതോമയുടെ എതിരാളിയായി താന്‍ വരുമ്പോള്‍ അതു വലിയ ടെന്‍ഷന്‍ നല്‍കിയ കാര്യമാണെന്നും അദ്ദേഹം പറയുന്നു.

Read Also : ‘മാമന് ഒരു നാരങ്ങാ ഷോഡാ, എന്തൊക്കെ ആയിരുന്നു’: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞ മെട്രോമാനെ പരിഹസിച്ച് നിഷാദ്

താന്‍ സ്ഫടികത്തിന്റെ സെറ്റിലെത്തിയത് അല്‍പം ടെന്‍ഷനടിച്ചു തന്നെയാണ്. എന്നാല്‍ ഓരോ സീനും ചെയ്തു തുടങ്ങിയതോടെ ആത്മവിശ്വാസം കൂടി വന്നു. ഒരു നടനെന്ന നിലയില്‍ തനിക്ക് വളരാന്‍ മോഹന്‍ലാല്‍ വലിയ പ്രചോദനമായിട്ടുണ്ട്. എങ്ങനെ പ്രൊഫഷണലാകാമെന്നത് പഠിപ്പിച്ചു തന്നതും മോഹന്‍ലാലാണെന്ന് അദ്ദേഹം പറഞ്ഞു.

ഭദ്രന്റെ സംവിധാനത്തില്‍ 1995-ല്‍ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്.

shortlink

Related Articles

Post Your Comments


Back to top button