InterviewsLatest NewsNEWS

‘വളരെ കുറച്ച് മാത്രം സംസാരിക്കുന്ന സിംപിള്‍ ആയൊരു വ്യക്തിയാണ് ദുല്‍ഖര്‍’: നടൻ ഭരത്ത്

ഫോര്‍ ദ പീപ്പിളിലെ ‘ലജ്ജാവതിയെ’ എന്ന ഗാനം തീര്‍ത്ത ഓളം മലയാളികള്‍ ഒരിക്കലും മറക്കില്ല. മലയാളികൾ നടൻ ഭരത്ത് എന്ന് കേൾക്കുമ്പോൾ തന്നെ ഓർക്കുന്നത് ആ ഗാനരംഗം ആണ്. ഇന്ന് തമിഴിലെ തിരക്കേറിയ നടനാണ് ഭരത്. മലയാളത്തിൽ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഭരത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിലും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ദുല്‍ഖറിനെക്കുറിച്ചുള്ള ഭരത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിനെ കുറിച്ച് ഭരത് മനസ് തുറന്നത്. ‘എന്റെ അനുഭവത്തില്‍ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന വ്യക്തിയാണ് ദുല്‍ഖര്‍. പലപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കളുമായി മാത്രം ക്ലോസ് ആകുന്നൊരാളാണ്. പക്ഷെ ഞാന്‍ അവനുമായി സംസാരിച്ചപ്പോള്‍ വളരെ സിംപിള്‍ ആയൊരു വ്യക്തിയാണെന്നാണ് മനസിലായത്’- ഭരത് പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button