InterviewsLatest NewsNEWS

‘സെല്‍ഫ് മെയ്ഡ് സ്റ്റാര്‍ ആണ് ടൊവിനോ, ഒറ്റയ്ക്ക് ഇത്രയും വലിയൊരു വളര്‍ച്ചയുണ്ടാക്കിയത് പ്രശംസനീയം’: നടന്‍ ഭരത്

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കൂതറയിലും കുറുപ്പിലും ഒന്നിച്ചഭിനയിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് ഭരത് – ടൊവിനോ ബന്ധം. ചാര്‍ലി എന്ന അതിഥി വേഷത്തിലാണ് ടൊവിനോ കുറിപ്പിൽ എത്തിയത്. ഇസാക് എന്ന കഥാപാത്രമായാണ് ഭരത് ചിത്രത്തില്‍ വേഷമിട്ടത്.

ഇപ്പോൾ ഒരു അഭിമുഖത്തിനിടെ ടൊവിനോ തോമസിനെ കുറിച്ച് നടന്‍ ഭരത് പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൂതറ എന്ന സിനിമ ചെയ്യുന്നത് സമയത്ത് പെട്രോള്‍ വാങ്ങാന്‍ പോലും കാശില്ലാത്ത അവസ്ഥയുണ്ടായിരുന്നു ടൊവിനോയ്ക്ക് എന്നാണ് ഭരത് പറഞ്ഞത്. കൂതറ ചെയ്യുമ്പോള്‍ നടന്ന രസകരമായ എന്തെങ്കിലും ഓര്‍മ്മകളുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഭരത് ഇത് പറഞ്ഞത്.

ഭരത്തിന്റെ വാക്കുകൾ :

‘മലയാളത്തിലെ യങ് സൂപ്പര്‍സ്റ്റാര്‍ ആണ് ടൊവിനോ. യുവാക്കള്‍ക്ക് ഏറെ ഇഷ്ടമുള്ള താരം. വളരെ സിംപിളാണ് ടൊവിനോ ശരിക്കും ഡൗണ്‍ ടു എര്‍ത്ത്. ഇത് ഇപ്പോള്‍ പറയുന്നതില്‍ തനിക്ക് മടിയില്ല. കൂതറ ചെയ്യുന്നത് സമയത്ത് പെട്രോള്‍ വാങ്ങാന്‍ പോലും കാശില്ലാത്ത അവസ്ഥയുണ്ടായിരുന്നു ടൊവിനോയ്ക്ക്. അങ്ങനെയുള്ളൊരു സാഹചര്യത്തില്‍ നിന്നുമാണ് അവന്‍ ഇവിടെ വരെ എത്തിയത്. അവന്റെ വളര്‍ച്ച നോക്കൂ. മറ്റൊരു ലീഗിലാണ് അവനിന്ന്.

സെല്‍ഫ് മെയ്ഡ് സ്റ്റാര്‍ ആണ് ടൊവിനോ. ഇന്‍ഡസ്ട്രിയില്‍ ആരുമില്ലാത്തൊരാള്‍ നേരിടേണ്ടി വരുന്ന വേദനകള്‍ തനിക്ക് മനസിലാകും. അങ്ങനെയുള്ളൊരാള്‍ ഒറ്റയ്ക്ക് ഇത്രയും വലിയൊരു വളര്‍ച്ചയുണ്ടാക്കിയത് പ്രശംസനീയമാണ്’- ഭരത് പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button