InterviewsLatest NewsNEWS

‘പീഡനം, മീ ടൂ, ഫണ്ട് വെട്ടിപ്പ് അങ്ങനെ ഒരു ആരോപണവും എനിക്കെതിരെ ഇല്ല’: ഷമ്മി തിലകന്‍

താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് നടന്‍ സിദ്ദിഖ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിനെതിരെ ഷമ്മി തിലകന്‍. തന്നെ ഉദ്ദേശിച്ചാണ് ആ പോസ്റ്റ് എന്നും, ഒപ്പ് ഇല്ലാതെ നോമിനേഷന്‍ തള്ളിയ വ്യക്തി താന്‍ മാത്രമാണ് എന്നും പറഞ്ഞ ഷമ്മി ഈ വിഷയം ജനറല്‍ ബോഡി യോഗത്തില്‍ ഉന്നയിക്കുമെന്നും ഏഷ്യാനെറ്റിനോട് പ്രതികരിച്ചു.

ഷമ്മി തിലകന്റെ വാക്കുകൾ :

‘സിദ്ദിഖ് സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരാമര്‍ശം എന്നെ ഉദ്ദേശിച്ചാണ്. സിദ്ദിഖ് ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിന്റെ കുറ്റബോധം കൊണ്ടാണ്. പീഡന പരാതിയോ മീടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും എനിക്കെതിരെ ഇല്ല. അപ്പോള്‍ സംഘടനയുടെ തലപ്പത്തിരിക്കാന്‍ എനിക്ക് യോഗ്യതയുണ്ട്.

അമ്മ എക്കാലത്തും ഒരു പക്ഷത്തിന്റെ മാത്രം സംഘടനയാണ്. ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതിലൂടെ സ്വന്തം ധാര്‍മികതയാണ് അദ്ദേഹം കാണിച്ചത്. ഒപ്പ് ഇല്ലാതെ നോമിനേഷന്‍ തള്ളിയ വ്യക്തി ഞാൻ മാത്രമാണ്. അതുകൊണ്ട് പരാമര്‍ശം എന്നെ കുറിച്ചാണെന്ന് എല്ലാവര്‍ക്കും മനസിലാകും. ഈ വിഷയം ജനറല്‍ ബോഡിയില്‍ ഉന്നയിക്കും. ഉന്നയിച്ചാലും എത്രത്തോളം ഗുണം ഉണ്ടാകും എന്ന് അറിയില്ല. അമ്മ എക്കാലത്തും ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്.

മുന്‍ വൈസ് പ്രസിഡണ്ട് പത്രത്തിലൂടെ പ്രസ്താവന നടത്തുന്ന സാഹചര്യം വരെ മുമ്പ് ഉണ്ടായതാണ്. സിദ്ദിഖിനെ പരാമര്‍ശം കണ്ട് പലരും വിളിച്ചിരുന്നു. ഭാരവാഹികള്‍ അടക്കം അംഗങ്ങളില്‍ പലരും പിന്തുണ അറിയിച്ചു’- ഷമ്മി തിലകന്‍ പറഞ്ഞു.

‘ആരെ തിരഞ്ഞെടുക്കണമെന്ന് അംഗങ്ങള്‍ക്ക് തീരുമാനിക്കാം…അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല…’ എന്നാണ് സിദ്ദിഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button