GeneralLatest NewsNEWS

സൗദി യുവ നടി അരീജ് അല്‍ അബ്ദുല്ല കെയ്റോയിലെ വീട്ടില്‍ മരിച്ച നിലയില്‍

കെയ്റോ: സൗദി യുവ നടിയും മോട്ടിവേഷണല്‍ സ്പീക്കറുമായ അരീജ് അല്‍ അബ്ദുല്ലയെ തിങ്കളാഴ്ച കെയ്റോയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് കിടക്കയില്‍ ശ്വാസമറ്റ് കിടക്കുന്ന നടിയെ കണ്ടത്. ഉടനെ ഉദ്യോഗസ്ഥരെ അറിയിക്കുകയും, പ്രോസിക്യൂട്ടര്‍ ജനറല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ഉത്തരവിടുകയും ചെയ്തു. പള്‍മണറി എംബോളിസമാണ് മരണകാരണമെന്ന് ഫോറന്‍സിക് വിദഗ്ധര്‍ അറിയിച്ചു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടി ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം കഴിഞ്ഞയാഴ്ചയാണ് ആശുപത്രി വിട്ടത്.

റിയാദില്‍ ജനിച്ച 24 കാരിയായ അരീജ്, സൗദി അറേബ്യയിലെ ഏറ്റവും അറിയപ്പെടുന്ന സെലിബ്രിറ്റികളില്‍ ഒരാളാണ്. ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 14 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. യുവ മോട്ടിവേഷണല്‍ സ്പീക്കര്‍ എന്ന നിലയിലും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൊണ്ടും സമപ്രായക്കാരായ സ്ത്രീകള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള അരീജ് അന്തരിച്ച സൗദി കലാകാരൻ അബ്ദുല്ല മുഹമ്മദിന്റെ മകളാണ്.

shortlink

Related Articles

Post Your Comments


Back to top button