InterviewsNEWS

ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരു കഥ പറയുന്നത് ദുൽഖറിനോടാണ്: വിനീത് ശ്രീനിവാസന്‍

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബിലൂടെ സിനിമസംവിധാനരംഗത്തെത്തിയ മലയാളികള്‍ക്ക് പ്രിയപ്പെട്ട യുവസംവിധായകരില്‍ ഒരാളാണ് വിനീത് ശ്രീനിവാസന്‍. സംവിധാനത്തിൽ തന്റെ പ്രതിഭ തെളിയിച്ച വിനീതിന്റെ ‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രമാണ് നിവിൻ പോളിയുടെ കരിയറിലെ നിര്‍ണായക വഴിത്തിരിവായത്. എന്നാൽ താന്‍ ആദ്യം കഥ പറഞ്ഞത് ദുല്‍ഖറിനോടായിരുന്നു എന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍.

വിനീതിന്റെ വാക്കുകൾ :

‘ദുല്‍ഖറിനോട് എപ്പോഴും സംസാരിക്കാറുണ്ട്. ദുല്‍ഖറുമായി ഒരു പ്രോജക്ട് ഏകദേശം പ്ലാന്‍ ചെയ്തിട്ട് നടക്കാതെ പോയിട്ടുണ്ട്. പക്ഷേ ഭാവിയില്‍ ചെയ്യാനായിട്ട് ചര്‍ച്ചകള്‍ നടത്താറുണ്ട്. ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരു കഥ ചെന്ന് പറയുന്നത് ദുല്‍ഖറിന്റെ അടുത്താണ്. അന്ന് ദുല്‍ഖറും സിനിമയില്‍ വന്നിട്ടില്ല, ഞാനും സംവിധാനം ചെയ്തിട്ടില്ല.

മലര്‍വാടിക്കും മുന്‍പ് ഞാനൊരു സ്‌ക്രിപ്റ്റ് ദുല്‍ഖറിനോട് പറഞ്ഞു. ദുല്‍ഖറിന് ഫസ്റ്റ് ഹാഫ് ഇഷ്ടപ്പെട്ടു. സെക്കന്റ് ഹാഫ് ചെയ്യാന്‍ പറഞ്ഞു. അതു കഴിഞ്ഞ് അച്ഛനോട് ഇതിനെ പറ്റി പറഞ്ഞു. കഥ കേട്ടിട്ട് അതെടുത്ത് കാട്ടില്‍ കളയാനാണ് അച്ഛന്‍ പറഞ്ഞത്. അങ്ങനെ അത് കുഴിച്ചു മൂടിയിട്ടാണ് മലര്‍വാടി ചെയ്യുന്നത്. അന്ന് ദുല്‍ഖര്‍ അത് പ്രൊഡ്യൂസ് ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ കടപ്പെട്ട് പോയേനേ’- ഒരു ചിരിയോടെ വിനീത് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button