InterviewsLatest NewsNEWS

‘ര​ണ്ട്​ സി​നി​മ​യി​ല്‍ അഭിനയിച്ചെന്ന് വച്ച് നാ​ടി​നെ​യും നാട്ടുകാരെയും ഉ​പേ​ക്ഷി​ക്കാ​നാ​വി​ല്ല’: ജാ​ഫ​ര്‍ ഇ​ടു​ക്കി

മിമിക്രി വേദികളിൽ നിന്നും മിനിസ്ക്രീനിലെത്തി അവിടെ നിന്നും സിനിമയിലെത്തിയ കലാപ്രതിഭയാണ് ജാഫർ ഇടുക്കി. ഇ​ടു​ക്കി സു​വ​ര്‍​ണ ജൂ​ബി​ലി നി​റ​വി​ല്‍ നി​ല്‍​ക്കു​ന്ന ഈ ​വേ​ള​യി​ല്‍ തന്റെ ജ​ന്മ​നാ​ടി​നെ​ക്കു​റി​ച്ച ഓ​ര്‍​മ​ക​ള്‍ പങ്കുവയ്ക്കുകയാണ് ജാഫർ. ജ​നു​വ​രി 26ന്​ ​ഇ​ടു​ക്കി ജി​ല്ല​ക്ക്​ അമ്പത്​ വ​യ​സ്സ്​ തി​ക​യു​ന്നു. എ​വി​ടെ ജീവിച്ചാലും ഓ​രോ ഇ​ടു​ക്കി​ക്കാ​​ര‍ന്റെയും മനസ്സിൽ ഈ ​നാ​ടി​​ന്റെ കുളിരുന്ന ഓർമ്മകളാണ്.

ജാഫറിന്റെ വാക്കുകൾ :

‘പേ​രി​നൊ​പ്പം ഇ​ടു​ക്കി എ​ന്ന്​ ചേർക്കുമ്പോൾ​ ത​ന്നെ അ​റി​യാ​മ​ല്ലോ ഞാ​ന്‍ എന്റെ നാ​ടി​ന്​ എ​ത്ര​മാ​ത്രം വി​ല ക​ല്‍​പി​ക്കു​ന്നു എ​ന്ന്. എന്റെ പേ​രി​ന​ല്ല, ഇ​ടു​ക്കി​ക്കാ​ണ്​ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്. ഇ​ടു​ക്കി ജാ​ഫ​ര്‍ എ​ന്നാ​ണ്​ ശ​രി​ക്ക്​ പേ​ര്. ആ​ള്‍​ക്കാ​ര്‍ വി​ളി​ച്ചും എ​ഴു​തി​യും വ​ന്ന​പ്പോ​ള്‍​ ജാ​ഫ​ര്‍ ഇ​ടു​ക്കി​യാ​യി. ഇ​ടു​ക്കി ആ​ദ്യം വ​രു​ന്ന​താ​ണ്​ എ​നി​ക്കി​ഷ്​​ടം. പേ​രി​നൊ​പ്പം ഇ​ടു​ക്കി ഉ​ള്ള​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു.

10 വ​ര്‍​ഷ​ത്തോ​ള​മാ​യി ഞാ​ന്‍ ഇ​ടു​ക്കി​യി​ല്‍​നി​ന്ന്​ തൊ​ടു​പു​ഴ​യി​ല്‍ വ​ന്നി​ട്ട്. ഇ​പ്പോ​ള്‍ ഉടുമ്പന്നൂർ അ​മ​യ​പ്ര​യി​ലാ​ണ്​ താ​മ​സം. എ​ങ്കി​ലും ഇ​ട​ക്കി​ടെ ഇ​ടു​ക്കി​ക്ക്​ പോ​കും. മ​ണി​യാ​റ​ന്‍​കു​ടി​യി​ലാ​ണ്​ ജ​നി​ച്ച​ത്. അ​തി​ന​ടു​ത്ത്​ ല​ക്ഷം​ക​വ​ല​യി​ലും താ​മ​സി​ച്ചു. 10​ വ​ര്‍​ഷ​ത്തോ​ളം തടിയമ്പാട്ടും ചെ​റു​തോ​ണി​യി​ലും വാ​ഴ​ത്തോ​പ്പി​ലു​മൊ​ക്കെ ഓ​​ട്ടോ​യോ​ടി​ച്ചു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ടു​ക്കി​യും അ​വി​ടു​​ത്തെ ആ​ളു​ക​ളു​മാ​യും ന​ല്ല ബ​ന്ധ​മു​ണ്ട്.

പ​ത്താം ക്ലാ​സ്​ മൂ​ന്നു​ത​വ​ണ തോ​റ്റെ​ങ്കി​ലും മ​നോ​ഹ​ര​മാ​യ ഈ ​നാ​ട്ടി​ല്‍ ജ​നി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്​ ഭാ​ഗ്യ​മാ​ണ്. പ​ഠി​ക്കേ​ണ്ട​ത്​ എന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​രു​ന്നു. ​പ​ക്ഷേ, അ​ന്ന​ത്തെ സാ​ഹ​ച​ര്യം അ​ങ്ങ​നെ​യാ​യി​രു​ന്നു. ദാ​രി​ദ്ര്യ​കാ​ല​ത്ത്​ എ​ന്നോ​ടൊ​പ്പം നി​ന്ന​വ​രാ​ണ്​ ഇ​ടു​ക്കി​ക്കാ​ര്‍.

വ​ഞ്ചി​ക്ക​വ​ലി​യി​​ലെ എ​ച്ച്‌.​ആ​ര്‍.​സി ഹാ​ളി​ല്‍ ന​ട​ന്ന യു​വ​ജ​ന മേ​ള​യി​ല്‍ ജ്യേ​ഷ്​​ഠ‍‍െന്‍റ ഷ​ര്‍​ട്ടു​മി​ട്ട്​ മി​മി​ക്രി അ​വ​ത​രി​പ്പി​ച്ച എ​ന്നെ കൈ​യ​ടി​ച്ച്‌​ പ്രോ​ത്സാ​ഹി​പ്പി​ച്ച പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ ന​ന്ദി​യോ​ടെ ഓ​ര്‍​ക്കു​ക​യാ​ണ്. ഇ​ടു​ക്കി ​വി​ട്ട്​ എ​ങ്ങും പോ​യി​ട്ടി​ല്ല. സി​നി​മ​യി​ല്‍ വ​ന്ന​പ്പോ​ള്‍ എ​റ​ണാ​കു​ള​ത്ത്​ താ​മ​സി​ച്ചു ​കൂ​ടേ എ​ന്ന്​ പ​ല​രും ചോ​ദി​ച്ചു. ര​ണ്ട്​ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചു എ​ന്ന്​ ക​രു​തി സ്വ​ന്തം നാ​ടി​നെ​യും നാ​ട്ടു​കാ​ര​യെും ഉ​പേ​ക്ഷി​ക്കാ​നാ​വി​ല്ല. എ​വി​ടെ​പ്പോ​യാ​ലും ഇ​ടു​ക്കി​യെ​ക്കു​റി​ച്ച്‌​ കൂ​ടു​ത​ല്‍ പ​റ​യാ​റു​ണ്ട്.

ഇ​ടു​ക്കി​യു​ടെ മ​നോ​ഹാ​രി​ത പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത​താ​ണ്. അ​ത്​ ‘മ​ഹേ​ഷി‍െന്‍റ പ്ര​തി​കാ​ര’​ത്തി​ലൂ​ടെ ദി​ലീ​ഷ്​ പോ​ത്ത​നും സം​ഘ​വും കാ​ണി​ച്ചു ​കൊ​ടു​ത്തി​ട്ടു​ണ്ട്. ഈ ​നാടിന്റെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ ഇ​നി​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്​ എന്റെ അ​ഭി​പ്രാ​യം. വി​ക​സ​ന​ത്തി​ല്‍ പാ​ര്‍​ട്ടി നോ​ക്ക​രു​ത്. ഇ​ടു​ക്കി​യി​ല്‍ എ​ത്ര കോ​ടി മു​ട​ക്കി​യാ​ലും അ​ധി​ക​മാ​കി​ല്ല. ജി​ല്ല​ക്ക്​ അമ്പത്​ വ​യ​സ്സ്​ തി​ക​യു​ന്ന ഈ​ ​വേ​ള​യി​ല്‍ ഇ​ടു​ക്കി​ക്കും നാ​ട്ടു​കാ​ര്‍​ക്കും അ​നു​ഗ്ര​ഹ​മു​ണ്ടാ​ക​​ട്ടെ എ​ന്നും ന​മ്മു​ടെ ത​ല​മു​റ​ക്ക്​ ശേ​ഷ​വും ഇ​ടു​ക്കി വ​ന്‍ ഇ​ടു​ക്കി​യാ​യി മാ​റ​​ട്ടെ എ​ന്നും ആ​ശം​സി​ക്കു​ന്നു.’

shortlink

Related Articles

Post Your Comments


Back to top button