InterviewsLatest NewsNEWS

ഓരോ സിനിമയും ഓരോ ക്ലാസുപോലെയാണ്, പല കാര്യങ്ങളും നമ്മള്‍ പഠിക്കും: അര്‍ജുന്‍ അശോകന്‍

കോമഡി വേഷങ്ങളിലോ വില്ലന്‍ വേഷങ്ങളിലോ മാത്രമൊതുങ്ങാതെ, ലഭിച്ച എല്ലാ അവസരങ്ങളേയും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി ഇപ്പോള്‍ മലയാള സിനിമയിലെ നായകനിരയിലേക്ക് എത്തിയിരിക്കുന്ന താരമാണ് അര്‍ജുന്‍ അശോകന്‍. നടന്‍ ഹരിശ്രീ അശോകന്റെ മകനായ അര്‍ജുന്‍ 2012 ല്‍ പുറത്തിറങ്ങിയ ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട്’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നുവന്നത്. എന്നാൽ, താന്‍ ഒരു ഹീറോ ആകുമെന്ന് കരുതിയില്ലെന്നാണ് അര്‍ജുന്‍ ബിഹൈൻഡ്‌വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തിൽ പറയുന്നത്.

അർജുന്റെ വാക്കുകൾ:

സിനിമയില്‍ എത്തിയ കാലത്തൊന്നും താന്‍ ഒരു നായകനാകുമെന്ന് കരുതിയിരുന്നില്ല. അങ്ങനെ ഒരു ആഗ്രഹം പോലും തനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ സ്വപ്നം കണ്ടുതുടങ്ങി. എന്നെ കൊണ്ട് പറ്റും എന്നൊരു വിശ്വാസം വന്നു. അങ്ങനെ ഒരു വിശ്വാസം വന്നില്ലായിരുന്നെങ്കില്‍ ബി ടെക്കിലും ജൂണിലുമൊക്കെ ചെയ്തതുപോലെ ചെറിയ ചെറിയ ക്യാരക്ടര്‍ ചെയ്ത് പോകുമായിരുന്നു. ചെറിയ കഥാപാത്രങ്ങള്‍ ചെയ്ത ശേഷമുള്ള ആളുകളുടെ റെസ്പോണ്‍സ് കേള്‍ക്കുമ്പോള്‍ ആളുകള്‍ ഇത് ഏറ്റെടുത്തല്ലോ എന്ന് തോന്നും.

പിന്നെ ഒരു സമയം കഴിഞ്ഞപ്പോള്‍ എനിക്ക് ഹീറോ ക്യാരക്ടേഴ്സിന്റെ സബ്ജക്ട് വന്നു തുടങ്ങി. അപ്പോഴും എന്നെ കൊണ്ട് പറ്റുമോ എന്നൊരു സംശയമുണ്ടായിരുന്നു. അങ്ങനെയാണ് മെമ്പര്‍ രമേശന്റെ കഥയൊക്കെ കേള്‍ക്കുന്നത്. ചെയ്യണോ എന്ന കണ്‍ഫ്യൂഷന്‍ അപ്പോഴും ഉണ്ടായിരുന്നു. ഞാന്‍ തന്നെ ചെയ്യണോ എന്നൊക്കെ അവരോട് ചോദിച്ചിരുന്നു.

തുറമുഖം എന്ന സിനിമ കൂടി കഴിഞ്ഞപ്പോഴാണ് എനിക്കൊരു കോണ്‍ഫിഡന്‍സ് വന്നത്. ഓരോ സിനിമയും ഓരോ ക്ലാസുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പല കാര്യങ്ങളും നമ്മള്‍ പഠിക്കും. പല തെറ്റുകളും മനസിലാക്കും. പറവയും അങ്ങനെയായിരുന്നു. രണ്ട് പടങ്ങള്‍ ശേഷമാണ് ഞാന്‍ പറവ ചെയ്യുന്നത്. അവിടെ എത്തിയ ശേഷം കുറേ കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ പറ്റി. തുറമുഖം കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. വരത്തന്‍ കഴിഞ്ഞപ്പോഴും അങ്ങനെ തന്നെയായിരുന്നു. എന്റെ പണ്ടത്തെ പടങ്ങള്‍ എടുത്തു നോക്കുമ്പോള്‍ ആ വ്യത്യാസം നിങ്ങള്‍ക്ക് മനസിലാകും’.

shortlink

Related Articles

Post Your Comments


Back to top button