InterviewsLatest NewsNEWS

‘പ്രായമാകുന്നതോ ചുളിവുകള്‍ വീഴുന്നതോ പ്രശ്‌നമല്ല, കാണുമ്പോള്‍ നല്ല പ്ലീസിംഗായിരിക്കണം’: രോഹിണി

എൺപതുകളിൽ ഒട്ടേറെ ചിത്രങ്ങളിൽ നായികയായി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് രോഹിണി. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 130 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമയിൽ സജീവമാണ് താരം.

തന്റെ വര്‍ക്കൗട്ടിനെക്കുറിച്ചും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനെപ്പറ്റിയും രോഹിണി കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പ്രായമാകുന്നതോ ചുളിവുകൾ വീഴുന്നതോ തനിക്ക് പ്രശ്‌നമല്ലെന്നും ആർട്ടിസ്റ്റിന്റെ വലിയൊരു ടൂൾ ശരീരമാണെന്നുമാണ് നടി പറയുന്നത്.

‘ആരോഗ്യത്തിന് വേണ്ടി വര്‍ക്കൗട്ടും യോഗയുമൊക്കെ ചെയ്യാറുണ്ട്. ഒരു ആര്‍ടിസ്റ്റിന്റെ വലിയൊരു ടൂളാണ് ശരീരം. ആ ഒരു ടൂളിനെ എത്രത്തോളം നന്നായി നിലനിര്‍ത്താനാവുമെന്നുള്ളത് ഏറെ പ്രധാനമാണ്. കാണുമ്പോള്‍ നല്ല പ്ലീസിംഗായിരിക്കണം. പ്രായമാകുന്നതോ ചുളിവുകള്‍ വീഴുന്നതോ എനിക്ക് പ്രശ്‌നമല്ല.

വിഷ്വല്‍ ആര്‍ട്ടായത് കൊണ്ട് നമ്മള്‍ നമ്മളെ നല്ല രീതിയില്‍ പ്രസന്റ് ചെയ്യണം എന്നുള്ളത് ഒരു കാരണമാണ്. എല്ലാ ഭക്ഷണങ്ങളും കഴിക്കാറുണ്ട്. ഒന്നും ഒരുപാട് കഴിക്കുന്ന ശീലമില്ല. അതേ പോലെ തന്നെ ഉറക്കവും. സിനിമയ്ക്ക് വേണ്ടി മാത്രമല്ല നല്ല ആരോഗ്യത്തിനും വേണ്ടി കൂടിയാണ് ഞാനിത് ചെയ്യുന്നത്. ലോക്ഡൗണ്‍ സമയത്ത് അങ്ങനെ ബോറടിയൊന്നുമുണ്ടായിരുന്നില്ല. മോന്‍ എന്റെ കൂടെയുണ്ടായിരുന്നു. അവന് വേണ്ടി കുക്കിങ് ഒക്കെ ചെയ്യുമായിരുന്നു. വായിക്കാനും സിനിമ കാണാനുമൊക്കെ ഒരുപാട് സമയം കിട്ടി. സിനിമ റിലീസ് ചെയ്താല്‍ തിയേറ്ററില്‍ പോയിത്തന്നെ കാണും. വെബ് സീരീസൊന്നും അങ്ങനെ കാണാന്‍ അവസരം ലഭിക്കാറുണ്ടായിരുന്നില്ല’- രോഹിണിപറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button