GeneralLatest NewsNEWS

‘മുന്‍കരുതലുകള്‍ പാലിച്ച്‌ സുരക്ഷിതരായി ഇരിക്കുക’ : കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ച്‌ മഹേഷ് ബാബു

തെലുങ്ക് നടനാണെങ്കിലും കേരളത്തിലും ആരാധകരുള്ള താരമാണ് മഹേഷ് ബാബു. ഇപ്പോൾ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിക്കപ്പെട്ടുവെന്നും ഹോം ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും മഹേഷ് ബാബു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹോം ഐസൊലേഷനില്‍ കഴിയുകയാണെന്നും താനുമായി സമ്പർക്കത്തിൽ വന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹേഷ് ബാബുവിന്റെ ട്വീറ്റ് :

‘എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു എങ്കിലും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ചെറിയ ലക്ഷണങ്ങളെ ഉള്ളു. എങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഹോം ഐസൊലേഷനില്‍ കഴിയുകയാണ്. സമ്പർക്കത്തിൽ ഉള്‍പ്പെട്ടവരെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരാകുക. മാത്രമല്ല, എല്ലാവരും വാക്‌സിന്‍ വളരെ വേഗത്തില്‍ തന്നെ സ്വീകരിച്ച്‌ സുരക്ഷിതരാകണം. വാക്‌സിന്‍ എടുക്കുന്നത് രോഗലക്ഷണങ്ങളെയും ആശുപത്രി വാസവും പരമാവധി കുറയ്ക്കുവാന്‍ സഹായിക്കും. ഞാൻ ഉടൻ തന്നെ തിരിച്ചെത്തും’.

shortlink

Related Articles

Post Your Comments


Back to top button