GeneralLatest NewsNEWS

ആനുകാലിക സംഭവങ്ങളെ ആധാരമാക്കി ‘നാരീ പർവ്വം’ : ശ്രവ്യ നാടകം റിലീസ് ഉടൻ

ആനുകാലിക സംഭവങ്ങളെ ആധാരമാക്കി പ്രശസ്ത നാടകകൃത്ത് മുരളി അടാട്ട് രചന നിർവ്വഹിച്ച ‘നാരീ പർവ്വം’ എന്ന ശ്രവ്യ നാടകം ഉടൻ യൂട്യൂബിൽ റിലീസ് ചെയ്യും. ഇടം ക്രിയേഷൻസിനു വേണ്ടി രാജലക്ഷ്മി ഇലമനമറ്റം നിർമ്മിക്കുന്ന ഈ നാടകം വൈക്കം ബിനു ആണ് സംവിധാനം നിർവ്വഹിച്ചത്.

പുരുഷസമൂഹത്തിലെ ചിലരുടെ മദ്യപാനസക്തി കൊണ്ടും, വികലമായ ചിന്തകൾ കൊണ്ടും, സ്ത്രീ സമൂഹത്തിൽ കൂടി വരുന്ന സാമൂഹിക അരാജകത്വം. ഇതു കൂടാതെയുള്ള ഇവരുടെ മാനസിക വ്യഥകൾ എല്ലാം നാരീ പർവ്വം ഭംഗിയായി അടയാളപ്പെടുത്തുന്നു.

കവിതാ രചന ഷാജി ഇല്ലത്തും, സംഗീതം ആലപ്പി ഋഷികേശും നിർവ്വഹിക്കുന്നു. ആലാപനം ശുഭാ രഘുനാഥും, ആലപ്പി ഋഷികേശും ആണ്. ജോസഫ് എന്ന കഥാപാത്രത്തിന് വൈക്കം ബിനുവാണ് ശബ്ദം നൽകുന്നത്. ദേവിച്ചേച്ചിക്ക് രാജലക്ഷ്മി ഇലമനമറ്റവും, സൂത്രധാരന് മുരളി അടാട്ടും, ഡ്രൈവർ രാമന് ബിജുമോൻ ഭാനുവും, മീനാക്ഷിയമ്മക്ക് വത്സലാ അനിരുദ്ധനും, കത്രീനയ്ക്ക് ജൂലി ബിനുവും, സുധയ്ക്ക് സുധ കീഴില്ലവും, സിൻഡ്രല്ലയ്ക്ക് മലയാറ്റൂർ പത്മവും ശബ്ദം നൽകുന്നു.

ആധുനിക കാലഘട്ടത്തിൽ ശ്രവ്യ നാടകങ്ങൾക്ക് പ്രാധാന്യം കൂടി വരുകയാണ്. നാരീ പർവ്വം പ്രേക്ഷകരെ ആകർഷിക്കും.

പി ആർ ഒ – അയ്മനം സാജൻ.

shortlink

Post Your Comments


Back to top button