CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ജാഫർ ഇടുക്കിയും അർപ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന ‘മാംഗോ മുറി’: ചിത്രീകരണം പൂർത്തിയായി

കൊച്ചി: ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പിആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രം മാംഗോ മുറിയുടെ ചിത്രീകരണം പൂർത്തിയായി. പുതുമുഖം സ്വിയ ആണ് ചിത്രത്തിൽ നായികയാവുന്നത്. സംവിധായകൻ്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും കൂടി ചേർന്നാണ്.

ശ്രീകാന്ത് മുരളി, റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, സിബി തോമസ്, അജിഷ പ്രഭാകരൻ, ലല്ലി അനാർക്കലി, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. സതീഷ് മനോഹർ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

10 ഭാഷകളിൽ എത്തുന്ന ‘ഗംഭീരം’ ചിത്രീകരണം പുരോഗമിക്കുന്നു: ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും ചെറിയ മുതൽമുടക്കിലുള്ള സിനിമ

സംഗീതം: ഫോർ മ്യൂസിക്സ്, എഡിറ്റിംഗ്: ലിബിൻ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്സര, പ്രൊഡക്ഷൻ കൺട്രോളർ: കല്ലാർ അനിൽ, ചമയം: ഉദയൻ നേമം, വസ്ത്രാലങ്കാരം: ശ്രീജിത്ത്‌ കുമാരപുരം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അരുൺ ഉടുമ്പൻചോല, അസൊസിയേറ്റ് ഡയറക്ടർ: ശരത് അനിൽ, അസിസ്റ്റന്റ് ഡയറക്ടർ: അജ്മൽ & ശ്രീജിത്ത്‌ വിദ്യാധരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനീഷ് ഇടുക്കി, ശബ്ദ സംവിധാനം: ചാൾസ്, പരസ്യകല: ശ്രീജിത്ത്‌ വിദ്യാധർ, പിആർഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: നൗഷാദ് കണ്ണൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button