GeneralLatest NewsNEWS

നടി കീര്‍ത്തി സുരേഷിനും കോവിഡ്‍ സ്ഥിരീകരിച്ചു

മലയാളികളുടെ പ്രിയ നടി കീര്‍ത്തി സുരേഷിന് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയകളിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കീർത്തിയുടെ പോസ്റ്റ് :

‘ആവശ്യമായ എല്ലാ മുന്‍കരുതലുകളും സുരക്ഷാ നടപടികളും എടുത്തിട്ടും നേരിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ട എനിക്ക് കോവിഡ്19 സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് വൈറസിന്റെ വ്യാപനനിരക്കിനെക്കുറിച്ചുള്ള ഭയാനകമായ ഓര്‍മ്മപ്പെടുത്തലാണ്. എല്ലാവരും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ എല്ലാം പാലിക്കുകയും സുരക്ഷിതരായിരിക്കുകയും ചെയ്യുക. ഞാനിപ്പോ ഐസൊലേഷനിലാണ്. ഞാനുമായി അടുത്തിടപഴകിയവര്‍ എല്ലാവരും ദയവായി ടെസ്റ്റ് ചെയ്യുക.

നിങ്ങളിതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കൂ. ഗുരുതരമായ ലക്ഷണങ്ങള്‍ വരാതെ അതു നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കും. ഉടനെ രോഗം ഭേദമായി തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു’.

മൂന്നാം തരംഗത്തിനടിസ്ഥാനമായ ഒമിക്രോണ്‍ എന്ന വേരിയന്റിന് വ്യാപന ശേഷി കൂടുതലായതാണ് കാരണം. കഴിഞ്ഞ ദിവസങ്ങളിലായി നടന്‍ സത്യരാജ്, നടിയും നര്‍ത്തകിയുമായ ശോഭന, ത്രിഷ, സംവിധായകന്‍ പ്രിയദര്‍ശന്‍, ഖുശ്ബു, ഗായിക ലത മങ്കേഷ്‌കര്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button