GeneralLatest NewsMollywoodNEWS

ഒരു സിനിമാക്കാരന്‍ തന്നെ രക്ഷകനായ് വന്നു ‘ബാലചന്ദ്രനാണ് താരം’: പരിഹാസവുമായി ആലപ്പി അഷറഫ്

മൊത്തം സിനിമാപ്രവര്‍ത്തകരും സമൂഹത്തില്‍ തല കുനിച്ച്‌ നടക്കേണ്ട സ്ഥിതിയായിരുന്നു.

 കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വർഷങ്ങൾക്ക് ശേഷം നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെക്കുറിച്ചു സംവിധായകന്‍ ആലപ്പി അഷറഫ്. വേട്ടക്കാര്‍ക്കൊപ്പം നിന്ന സിനിമാ പ്രവര്‍ത്തകര്‍ കാരണം തലകുനിച്ച്‌ നടക്കേണ്ട സ്ഥിതിയായിരുന്നു ഇത്രയും നാളന്നെും, അവിടെ രക്ഷകനായെത്തിയത് ബാലചന്ദ്രകുമാറാണെന്നും പറഞ്ഞ ആലപ്പി അഷ്‌റഫ് എല്ലാവരെയും കൊണ്ട് അവള്‍ക്കൊപ്പം എന്ന് പറയിപ്പിക്കാന്‍ കഴിഞ്ഞെന്നും പരിഹാസരൂപത്തിൽ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയ നടിയ്ക്ക് കൂറുമാറിയ സഹപ്രവര്‍ത്തകരോട് ‘കഞ്ഞി എടുക്കട്ടേയെന്ന്’ ധൈര്യമായി ചോദിക്കാമെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സംവിധായകന്റെ പരിഹാസം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബാലു ഈ കേസിന്‍്റെ നാഥന്‍.
ദേഹം മുഴുവന്‍ പതപ്പിച്ച സോപ്പ് തേച്ച്‌ സ്ഥലകാലബോധം നഷ്ടപ്പെട്ട കേശുവിനെ തെരുവിലൂടെ നടത്തി അവസാനം പൊലിസിന്‍്റടുക്കല്‍ എത്തുന്ന ഹാസ്യ രംഗം, ഇതാ ഇപ്പോള്‍ വീണ്ടും സംവിധാനം ചെയ്തത് സാക്ഷാല്‍ ബാലചന്ദ്രകുമാര്‍ .
ഇദ്ദേഹമാണ് ശരിക്കും
‘മിന്നല്‍ ബാലു’ (ഒര്‍ജിനല്‍ )

ആ സിനിമയില്‍ അവസാനം വില്ലന്‍ തകര്‍ത്താടുമ്ബോള്‍,
നിസ്സഹയകനായ പൊലീസ് ഓഫീസര്‍ മിന്നല്‍ മുരളിയോട് പറയുന്നുണ്ട് .. “ഇനി നിനക്ക് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ പറ്റു… ‘ എന്ന്.
അതേപടി ഇവിടെയും സംഭവിച്ചു.
എല്ലാത്തിനേയും മണിച്ചിത്രത്താഴിട്ട് പൂട്ടിയപ്പോള്‍…
ബാഴതണ്ട് ബെട്ടിയിട്ട പോലെ
ദേ കിടക്കുന്നത് കണ്ടില്ലേ..

കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയ നായികയ്ക്ക് ഇനി, കൂറുമാറിയ സഹപ്രവത്തകരോട് ധൈര്യമായ് ചോദിക്കാം :
‘കഞ്ഞി എടുക്കേട്ടെയെന്ന്.’
ഇനിയിപ്പോള്‍ പുതിയ കേസില്‍ മറ്റൊരിടത്ത് ക്ലാസ്സ് എടുക്കല്‍ ഇങ്ങിനെയാകാം :
‘പൊലിസ്കാര്‍ തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ ചോദിക്കും.
അത് ശ്രദ്ധിച്ചു കേട്ടു മനസ്സിലാക്കിയതിന് ശേഷമേ ഉത്തരം പറയാവൂ , നമ്മെളെല്ലാവരും ഒരേ പോലെയെ പറയാവൂ ‘.

ബാലു ഇവിടെ വന്നപ്പോള്‍ നമ്മെളെല്ലാവരും ചേര്‍ന്ന്
പാറേ പള്ളിയില്‍ ധ്യാനം കൂടാന്‍ പോയിരിക്കുകയായിരുന്നു എന്നു പറയണം.
ആക്ഷന്‍ ഹീറോ ബൈജു പൗലോസിന് ഇനി മാലിക്കിന്‍്റെ നായാട്ടില്‍ നിന്നും ആശ്വാസം.
ഒരു സഹപ്രവര്‍ത്തകയ്ക്ക് നേരേയുണ്ടായ മൃഗീയ ലൈംഗീകാക്രമണത്തില്‍ അവള്‍ക്കൊപ്പം നില്ക്കാതെ, അവളുടെ വേദനയും കണ്ണീരും കാണാതെ വേട്ടക്കാരനോടപ്പം നിന്ന ചില സിനിമാക്കാര്‍ കാരണം, മൊത്തം സിനിമാപ്രവര്‍ത്തകരും സമൂഹത്തില്‍ തല കുനിച്ച്‌ നടക്കേണ്ട സ്ഥിതിയായിരുന്നു… അവിടെ ഒരു സിനിമാക്കാരന്‍ തന്നെ രക്ഷകനായ് വന്നു….

സാക്ഷാല്‍ ബാലചന്ദ്രന്‍ …
ലേറ്റായിട്ട് വന്താലും
ലേറ്റസ്റ്റായി വന്നവന്‍…
അദ്ദേഹത്തിന് ബിഗ് സല്യൂട്ട് .
ഇപ്പോള്‍ എല്ലാവരെയും കൊണ്ട് ” അവള്‍ക്കൊപ്പം ” എന്നു പറയിപ്പിക്കാന്‍ സാധിച്ചല്ലോ. സന്തോഷം .
അവര്‍ ദുശ്ശാസനെ പോലെ ചിരിക്കട്ടെ…
ദുര്‍വ്വാസാവിനെ പോലെ ശപിക്കട്ടെ…
നമുക്ക് അവള്‍ക്കൊപ്പം അണിനിരക്കാം. നേരിനോടൊപ്പം സഞ്ചരിക്കാം.
അവളാണ് നമ്മുടെ ‘ ജാനേമന്‍.
‘ബാലചന്ദ്രനാണ് താരം’ .

ആലപ്പി അഷറഫ്

shortlink

Related Articles

Post Your Comments


Back to top button