GeneralLatest NewsMollywoodNEWS

ദിലീപടക്കം എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു, വർഷങ്ങളായി അടുപ്പം ഉള്ളവരാണ് എല്ലാവരും: വ്യാസൻ ഇടവനക്കാട്

ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാൻ ഇന്നലെ സംവിധായകൻ റാഫിയെ വിളിച്ചുവരുത്തി

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നു സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്‌ വാർത്തയായിരുന്നു. ഈ കേസിലെ ദിലീപ് ഉൾപ്പെടെ പ്രതികളുടെ ചോദ്യം ചെയ്യൽ നടക്കുകയാണ്. പ്രതികളുടെ ശബ്ദരേഖ തിരിച്ചറിയാൻ വേണ്ടി സംവിധായകനും തിരക്കഥാകൃ‌ത്തുമായ വ്യാസൻ എടവനക്കാടിനെ അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചു വരുത്തി.

ദിലീപടക്കം എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു. വർഷങ്ങളായി അടുപ്പം ഉള്ളവരാണ് എല്ലാവരുമെന്ന് വ്യാസൻ എടവനക്കാട് പറഞ്ഞു. ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളില്‍ നിന്നാണ് ദിലീപിന്റെ ശബ്ദം വ്യാസൻ തിരിച്ചറിഞ്ഞത്.

read also: അനുഷ്‌കയുമായി കോടിയുടെ കരാറുണ്ടാക്കി നെറ്റ്ഫ്ളിക്സും ആമസോണും

ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാൻ ഇന്നലെ സംവിധായകൻ റാഫിയെ വിളിച്ചുവരുത്തിയിരുന്നു. എസ്പിയുടെ ക്യാബിനില്‍ വച്ച് എല്ലാ ശബ്ദരേഖയും പ്രതികളെ കേൾപ്പിച്ചിരുന്നു. ഇവരുടെ ശബ്ദം തന്നെയാണോ ഇതിലുള്ളതെന്നും ആരാഞ്ഞു. ഇതിനുശേഷമാണ് തിരിച്ചറിയാൻ അതുമായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button