CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘മാളികപ്പുറം’ സിനിമ എഴുതുമ്പോള്‍ അയ്യപ്പനായി മനസില്‍ കണ്ടത് നടന്‍ ദീലിപിനെ: തുറന്നു പറഞ്ഞ് അഭിലാഷ് പിള്ള

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായെത്തി തീയറ്ററുകളിൽ വലിയ വിജയമായി മാറിയ ചിത്രമാണ് ‘മാളികപ്പുറം’. ഇപ്പോൾ ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ‘മാളികപ്പുറം’ സിനിമ എഴുതുമ്പോള്‍ അയ്യപ്പനായി മനസില്‍ കണ്ടത് നടന്‍ ദീലിപിനെ ആയിരുന്നുവെന്ന് അഭിലാഷ് പിള്ള പറയുന്നു. ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്റെ’ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് അഭിലാഷ് പിള്ള ഇക്കാര്യം തുറന്നു പറഞ്ഞത്.

അഭിലാഷ് പിള്ളയുടെ വാക്കുകൾ ഇങ്ങനെ;

‘ഒരുപാട് സന്തോഷമുണ്ട്. സിനിമയുടെ ട്രെയിലര്‍ ലോഞ്ചുകള്‍ ഏറ്റവും പിറകില്‍ നിന്നും കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ദിലീപേട്ടന്റെ കടുത്ത ആരാധകനാണ് ഞാന്‍. മാളികപ്പുറം എന്ന സിനിമയാണ് എന്നെ ഈ വേദിയില്‍ എത്തിച്ചത്. എന്റെ ഒരു കഥ ദിലീപേട്ടന്‍ കേള്‍ക്കണം എന്നാണ് ആഗ്രഹം.

അതുകൊണ്ടാണ് മാമുക്കോയ പോയപ്പോൾ എന്റെ നോട്ട് പുസ്തകത്തിലെ അവസാനത്തെ താളും പൊയെന്നെഴുതിയത്: സത്യൻ അന്തിക്കാട്

സത്യത്തില്‍ മാളികപ്പുറം എന്ന സിനിമയുടെ തിരക്കഥ എഴുതുമ്പോള്‍ അയ്യപ്പനായി മനസില്‍ കണ്ടത് ദിലീപേട്ടനെയാണ്. ദിലീപേട്ടനെ മനസില്‍ വച്ചാണ് തിരക്കഥ എഴുതിയത്. പക്ഷെ അത് എനിക്ക് ചെയ്യാന്‍ പറ്റിയില്ല. മാളികപ്പുറത്തിന്റെ പ്രമോഷനായി പോകുന്ന ഇടത്തെല്ലാം ചോദിക്കുന്നത് ദിലീപേട്ടന്റെ സിനിമകളെ കുറിച്ചാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകര്‍ തിയറ്ററിലേക്ക് ഒഴുകി എത്തിയത് മാളികപ്പുറത്തിനാണ്. അവരെല്ലാം ദിലീപേട്ടന്റെ പ്രേക്ഷകരാണ്’.

shortlink

Related Articles

Post Your Comments


Back to top button