InterviewsLatest NewsNEWS

ചെ​റി​യ​ ​വേ​ഷ​ത്തി​ല്‍​ നി​ന്ന് ​വ​ലി​യ​ ​ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് ​​വ​രു​മെ​ന്ന് ​ഉറപ്പായിരുന്നു: മേഘ​ ​തോമസ്

​’​ഭീ​മ​ന്റെ​ ​വ​ഴി​യിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മേ​ഘ​ ​തോമസ്.​ ​എ​ട്ടു​വ​ര്‍​ഷം​ മുമ്പ് ഡ​ല്‍​ഹി​ ​’​അ​ഭി​ന​യ​ ​ഭാ​ര​തി’ ​യു​ടെ​ ​നാ​ട​ക​ത്തി​ന്റെ​ ​അ​ര​ങ്ങി​ല്‍​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ക​യ​റിയ മേഘ ​അ​ഭി​ന​യ​മാ​ണ് ​ത​ന്റെ​ ​വ​ഴി​ ​എ​ന്ന് ​അ​ര​ങ്ങി​ല്‍​ ​നിൽക്കുമ്പോൾ​ ​​തി​രി​ച്ച​റി​ഞ്ഞു.​ ​​’​ഭീ​മ​ന്റെ​ ​വ​ഴി’ ​എ​ന്ന​ ​സി​നി​മ​യി​ല്‍​ ​ഭീ​മ​ന്റെ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​ക​ര്‍​ണാ​ട​ക​ ​സ്വ​ദേ​ശി​നി​യാ​യ​ ​റെ​യി​ല്‍​വേ​ ​എ​ന്‍​ജി​നി​യ​ര്‍​ ​കി​ന്ന​രി​ ​ക​ട​ന്നു ​വ​ന്ന​തു ​പോ​ലെ​ ​ര​സ​ക​ര​മാ​ണ് ​ന​ടി​ ​മേ​ഘ​ ​തോ​മ​സി​ന്റെ​ ​അ​ഭി​ന​യ​ യാ​ത്ര​യും. ​കി​ന്ന​രി​യെ​ ​സ്വാ​ഭാ​വി​ക​ത​യോ​ടെ​ ​അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍​ ​പ്രേ​ക്ഷ​ക​ര്‍​ ​കൈ​നീ​ട്ടി​ ​സ്വീ​ക​രി​ച്ച​തി​ന്റെ​ ​ആ​ഹ്ളാ​ദ​ത്തി​ല്‍​ ​മേ​ഘ​ ​തോ​മ​സ് ​സം​സാ​രി​ച്ചു​ ​തു​ട​ങ്ങി.

മേഘയുടെ വാക്കുകൾ:

‘പ​ത്തി​ല​ധി​കം​ ​സി​നി​മ​ക​ളി​ല്‍​ ​ജൂ​നി​യ​ര്‍​ ​ആ​ര്‍​ട്ടി​സ്റ്റാ​യി​രു​ന്നു.​ ​ക​ണ്ണു​ചി​മ്മി​യാ​ല്‍​ ​ക​ഥാ​പാ​ത്ര​ത്തെ​ ​സ്‌​ക്രീ​നി​ല്‍​ ​കാ​ണാ​ന്‍​ ​ക​ഴി​യി​ല്ല.​ ​എ​ങ്കി​ലും​ ​ആ​ ​സ​ഞ്ചാ​രം​ ​ആ​സ്വ​ദി​ച്ച്‌ ​പ​തി​യേ​ ​മുമ്പോട്ട് ​പോ​യി.​ ​എ​ന്നെ​ങ്കി​ലും​ ​സി​നി​മ​യി​ല്‍​ ​ന​ല്ല​ ​റോ​ള്‍​ ​ല​ഭി​ക്കു​മെ​ന്ന​ ​ആ​ത്മ​വി​ശ്വാ​സ​മായി​രു​ന്നു കൈയി​ല്‍.

ചെ​റി​യ​ ​വേ​ഷ​ത്തി​ല്‍​നി​ന്ന് ​വ​ലി​യ​ ​ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് ​നാ​ളെ​ ​വ​രു​മെ​ന്ന് ​ഉ​റ​പ്പി​ച്ചാ​യി​രു​ന്നു​ ​യാ​ത്ര.​ ​ആ​ ​സ​ഞ്ചാ​രം​ ​എ​നി​ക്ക് ​ഇ​ഷ്‌​ട​പ്പെ​ട്ടു.​ ​സി​നി​മ​യി​ല്‍​ ​എ​നി​ക്ക് ​ഗോ​ഡ് ​ഫാ​ദ​റി​ല്ല.​ ​എ​ങ്ങ​നെ​ ​പോ​വ​ണ​മെ​ന്ന് ​ഈ​ ​ചെ​റി​യ​ ​യാ​ത്ര​യി​ല്‍​ ​പ​ഠി​ക്കാ​ന്‍​ ​ക​ഴി​ഞ്ഞു.​ ​എ​ല്ലാ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​ഒ​രേ​പോ​ലെ​ ​സം​തൃ​പ്‌​തി​ ​ത​ന്ന​തി​ല്‍​ ​ഏ​റെ​ ​സ​ന്തോ​ഷം

ഓ​ഡി​ഷ​നി​ലൂ​ടെ​യാ​ണ് ​ശ്യാ​മ​പ്ര​സാ​ദ് ​സാ​റി​ന്റെ​ ​’​ഒ​രു​ ​ഞാ​യ​റാ​ഴ്‌​ച’ ​യി​ല്‍​ ​എ​ത്തു​ന്ന​ത്.​ ​ഒ​രാ​ഴ്ച​ത്തെ​ ​അ​ഭി​ന​യ​ ​ക​ള​രി​ ​സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.​ ​മാ​റു​ന്ന​ ​കാ​ല​ത്ത് ​സ​മൂ​ഹ​ത്തി​ലെ​ ​ഒ​രു​ ​പ്ര​ധാ​ന​ ​വി​ഷ​യ​മാ​ണ് ​’​ഒ​രു​ ​ഞാ​യ​റാ​ഴ്‌​ച​’ ​ച​ര്‍​ച്ച​ ​ചെ​യ്യു​ന്ന​ത്.​​ ​’​ഒ​രു​ ​ഞാ​യ​റാ​ഴ്ച​’​ ​ക​ഴി​ഞ്ഞ് ​അ​ഭി​ന​യി​ച്ച​ ​സി​നി​മ​യാ​ണ് ​’​ആ​ഹാ’. പിന്നീട്​ ​’​മേ​ന​ക’ ​എ​ന്ന​ ​വെ​ബ്സീ​രി​സി​ന്റെ​യും​ ​ഭാ​ഗ​മാ​വാ​ന്‍​ ​ക​ഴി​ഞ്ഞു

ഒ​രു​ ​ഞാ​യ​റാ​ഴ്‌​ച​യ്‌​ക്കു​ശേ​ഷം​ ​’​ഭീ​മ​ന്റെ​ ​വ​ഴി’​യി​ലാ​ണ് ​മു​ഴു​നീ​ള​ ​വേ​ഷം​ ​ചെ​യ്യു​ന്ന​ത്.​ ​കി​ന്ന​രി​യെ​ ​പോ​ലെ​ ​ഞാ​നും​ ​ക​ര്‍​ണാ​ട​ക​ക്കാരി​യാ​ണെ​ന്ന് ​ക​രു​തു​ന്ന​വ​രു​ണ്ട്.​ ​കു​ര്‍​ത്ത​യും​ ​തൊ​പ്പി​യും​ ​തോ​ളി​ല്‍​ ​ബാ​ഗും​ ​ധ​രി​ച്ച​ ​കി​ന്ന​രി.​ ​മു​ടി​ക്ക് ​നി​റം​ ​കൊ​ടു​ക്ക​ണ​മെ​ന്ന് ​പ​റ​ഞ്ഞു.​ ​കി​ന്ന​രി​ക്ക് ​പൊ​ട്ടും​ ​കു​റി​യും​ ​മു​ക്കു​ത്തി​യും​ ​കൊ​ടു​ത്താ​ലോ​ ​എ​ന്ന് ​ചോ​ദി​ച്ച​പ്പോ​ള്‍​ ​ആ​ഡം​ബ​രം​ ​വേ​ണോ​ ​എ​ന്ന് ​ചെമ്പേട്ടൻ (ചെമ്പൻ​ ​വി​നോ​ദ് ​ജോ​സ്)​ ​ചോ​ദി​ച്ചു.​ ​ഇ​ഷ്‌​ട​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍​ ​മാറ്റാമെന്ന് ​ഞാ​ന്‍.​ ​പൊ​ട്ടും​ ​കു​റി​യും​ ​മു​ക്കു​ത്തി​യും​ ​വ​ച്ച​പ്പോ​ള്‍​ ​ഇ​താ​ണ് ​കി​ന്ന​രി​ ​എ​ന്ന് ​സം​വി​ധാ​യ​ക​ന്‍​ ​അ​ഷ്‌​‌​റ​ഫ് ​ഇ​ക്ക​ ​പ​റ​ഞ്ഞു.​ ​

ചെമ്പേട്ട​നാ​ണ് ​കി​ന്ന​രി​യെ​ ​സ്‌​കെ​ച്ച്‌ ​ചെ​യ്‌​ത​ത്.​ ​അ​ഷ്‌​റ​ഫ് ​ഇ​ക്ക​ ​അ​തി​നെ​ ​ഭം​ഗി​യാ​യി​ ​സ്‌​ക്രീ​നി​ല്‍​ ​എ​ത്തി​ക്കു​ന്ന​തി​ന് ​സ​ഹാ​യി​ച്ചു.​ ​ക​ഥാ​പാ​ത്രം​ ​ന​ന്നാ​യ​തി​ന്റെ​ ​എ​ല്ലാ​ ​അ​വ​കാ​ശ​ങ്ങ​ളും​ ​അ​വ​ര്‍​ക്കാ​ണ്.​ ​അ​വ​ര്‍​ ​പ​റ​ഞ്ഞ​തി​നെ​ ​ഉ​ള്‍​ക്കൊ​ണ്ട് ​എ​ന്റെ​ ​രീ​തി​യി​ല്‍​ ​കൊ​ണ്ടു​പോ​യി.​ ​ഞാ​ന്‍​ ​ത​ന്നെ​യാ​ണ് ​ഡ​ബ് ​ചെ​യ്‌​ത​ത്.​ ​ഡ​ല്‍​ഹി​യി​ല്‍​ ​പ​ഠി​ച്ചു​ ​വ​ള​ര്‍​ന്ന​തി​നാ​ല്‍​ ​എ​ന്റെ​ ​മ​ല​യാ​ളം​ ​പ​കു​തി​യേ​ ​മ​ന​സി​ലാ​കു​വെ​ന്ന് ​പ​റ​യു​ന്ന​വ​രു​ണ്ട്.​ ​എ​ന്റെ​ ​ആ​ ​പ​രി​മി​തി​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​ഗു​ണം​ ​ചെ​യ്‌​തു​വെ​ന്ന് ​വി​ശ്വ​സി​ക്കു​ന്നു.’

shortlink

Post Your Comments


Back to top button