GeneralLatest NewsMollywoodNEWS

പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇന്‍ബോക്സില്‍ ചത്തുവീഴുന്നത്: പരിഹസിച്ച് അമേയ മാത്യു

കോഴി ശല്യം കൂടുതലാണോ മാഡം

മനോഹരമായ ഫോട്ടോഷൂട്ടുകള്‍ രസകരമായ അടിക്കുറിപ്പിലൂടെ പങ്കുവയ്ക്കുന്നതിലൂടെ ആരാധക പ്രീതിനേടിയ താരമാണ് അമേയ മാത്യു.തന്റെ ഇന്‍ബോക്സിലെത്തി ശല്യം ചെയ്യുന്നവരെ പരിഹസിച്ചുകൊണ്ട് താരം കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇന്‍ബോക്സില്‍ ചത്തുവീഴുന്നത് എന്നാണ് അമേയ കുറിച്ചത്.

read also: അങ്ങനെ ഒരു സാഹചര്യത്തിൽ നിശ്ചയം നടത്താൻ സാധിക്കില്ലല്ലോ, വിവാഹനിശ്ചയം മാറ്റിവച്ചതിന്റെ കാരണം വെളിപ്പെടുത്തി നടി ഗൗരി

‘ലോല 2022 – ദൈവമേ… പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇന്‍ബോക്സില്‍ ചത്തുവീഴുന്നത്. വീണ്ടും ചാറ്റുക എന്നൊന്നുണ്ടാവില്ല… നിങ്ങള്‍ നന്നായതായി ഞാനും, ഞാന്‍ ബ്ലോക്കിയതായി നിങ്ങളും കരുതുക. അയച്ച ചാറ്റുകള്‍ ക്ലിയര്‍ ചെയ്യുക.’- അമേയ കുറിച്ചു. ചുവന്ന സാരിയിലുള്ള മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു അമേയയുടെ കുറിപ്പ്.

കോഴി ശല്യം കൂടുതലാണോ മാഡം, കോഴികള്‍ അല്ലാത്തവരെ എന്തു ചെയ്യും തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button