GeneralLatest NewsMollywoodNEWS

അച്ഛന്‍ അവസാന യാത്ര ചെയ്യുന്ന വാഹനത്തിനു പുറകിലായി നാട്ടിലേക്കുള്ള യാത്രയിലാണ് ഞങ്ങള്‍! വേദനയോടെ സിത്താര

നല്ല മിടുമിടുക്കരായ രണ്ട് മനുഷ്യരായിട്ടാണല്ലോ അച്ഛന്‍ നിങ്ങളെ വളര്‍ത്തിയിരിക്കുന്നത്!

സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായിക സിത്താര കൃഷ്ണകുമാര്‍. തന്റെ ജീവിതത്തിലെ വേദന നിറഞ്ഞൊരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ് താനെന്നു തുറന്നു പറയുന്ന സിത്തരയുടെ പോസ്റ്റ് ശ്രദ്ധനേടുന്നു. സിതാരയുടെ ഭര്‍ത്താവ് സജീഷിന്റെ അച്ഛന്‍ മരണപ്പെട്ടിരിക്കുകയാണ്.

അച്ഛന്‍ അവസാനമായി യാത്ര ചെയ്യുന്ന വാഹനത്തിനു പുറകിലായി നാട്ടിലേക്കുള്ള യാത്രയിലാണ് ഞങ്ങള്‍! എന്ന് പറഞ്ഞാണ് സിത്താര കുറിപ്പ് ആരംഭിക്കുന്നത്. ഞങ്ങളുടെ അച്ഛന്‍ മുരളിമാഷെക്കുറിച്ച്‌ സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, കൂട്ടുകാര്‍ എല്ലാം കുറിച്ചിടുന്ന ഓര്‍മ്മകള്‍ ഉറക്കെ വായിക്കുകയായിരുന്നു ഞാന്‍ അമ്മയ്ക്കും ഏട്ടനും കേള്‍ക്കാനായി എന്നും സിത്താര പറയുന്നു.

read also: അത് ഒരു ആവശ്യമാണെന്ന് തോന്നുന്നില്ല, ഇപ്പോള്‍ എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്: ഗോവിന്ദ് പത്മസൂര്യ

കുറിപ്പ്

അച്ഛന്‍ അവസാനമായി യാത്ര ചെയ്യുന്ന വാഹനത്തിനു പുറകിലായി നാട്ടിലേക്കുള്ള യാത്രയിലാണ് ഞങ്ങള്‍! ഞങ്ങളുടെ അച്ഛന്‍ മുരളിമാഷെക്കുറിച്ച്‌ സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, കൂട്ടുകാര്‍ എല്ലാം കുറിച്ചിടുന്ന ഓര്‍മ്മകള്‍ ഉറക്കെ വായിക്കുകയായിരുന്നു ഞാന്‍ അമ്മയ്ക്കും ഏട്ടനും കേള്‍ക്കാനായി! അവരുടെ ജീവിതത്തിലെ നിറമുള്ള ഓര്‍മ്മകള്‍ പലതും വന്നുപോകുന്നത് എനിക്കിപ്പോള്‍ കാണാം! മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍.. നാടക നടനും സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സ്റ്റേറ്റ് സെക്രട്ടറി… അച്ഛന്‍ നേടിയ പുരസ്‌കാരങ്ങളും വഹിച്ച പദവികളും ഒരുപാടാണ്.

കുട്ടികാലത്തെ കഥകള്‍ പരസ്പരം പറഞ്ഞു കേള്‍പ്പിക്കുക ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ ഇഷ്ടങ്ങളിലൊന്നാണ്, ആ കഥകളില്‍ നിറയെ അച്ഛന്റെ എഴുത്ത്, വായന, വര, അഭിനയം, സംഘടനാ പ്രവര്‍ത്തനം എല്ലാം നിറഞ്ഞു നില്കും! മൂന്നു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച അച്ഛന്‍ നാലാമതൊരു പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു ഇത്രയേറെ ചിട്ടയോടെ നിഷ്ഠയോടെ ഒരു ദുശ്ശീലങ്ങളും ഇല്ലാതെ ജീവിച്ച ഒരാള്‍ക്ക് അര്‍ബുദബാധ, പ്രകൃതിയുടെ ഒരനീതിയായി തോന്നുന്നു! 57 രാജ്യങ്ങള്‍ കണ്ടിട്ടുണ്ട് അച്ഛനും അമ്മയും… സഞ്ചാരപ്രിയനായ അച്ഛന്‍ വേദനകളില്ലാത്ത ഏതോ നാട്ടിലേക്ക് യാത്ര പോവുകയാണ്! അച്ഛന്റെ ഒരംശം എന്റെ കൂടെയുണ്ട്! ഏട്ടാ, നിങ്ങള്‍ അച്ഛനോളം സുന്ദരനല്ല, പക്ഷെ ഭംഗിയുള്ള ആ ചിരിയും, കടുകിട മാറാത്ത നിഷ്ഠകളും, എഴുത്തും കൈമുതലായി കിട്ടിയിട്ടുണ്ട്.. അച്ഛന്റെ പുസ്തകം പൂര്‍ത്തിയാക്കണം.. അച്ഛന്റെ ഓര്‍മ്മകള്‍ അതേ തെളിച്ചത്തോടെ നിര്‍ത്താനുള്ള എല്ലാം ചെയ്യാം നമുക്ക് ! നല്ല മിടുമിടുക്കരായ രണ്ട് മനുഷ്യരായിട്ടാണല്ലോ അച്ഛന്‍ നിങ്ങളെ വളര്‍ത്തിയിരിക്കുന്നത്!

കഴിഞ്ഞ ദിവസമായിരുന്നു മുരളി മാഷ് എന്ന മുരളീധരന്‍ അന്തരിക്കുന്നത്. 77 വയസായിരുന്നു. റിട്ടയര്‍ഡ് ഹെഡ് മാസ്റ്റര്‍ ആയിരുന്ന ഇദ്ദേഹം നാടക രചയീതാവ്, നാടക സംവിധായകന്‍, സമാൂഹിക പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button