GeneralLatest NewsNEWS

തിയേറ്ററുകള്‍ ഭാഗികമായി അടക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഫിയോക് നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോവിഡ് വ്യാപനം രൂക്ഷമായതോടെ തിയേറ്ററുകള്‍ ഭാഗികമായി അടക്കണമെന്നും ഞായറാഴ്ച്ചകളില്‍ തിയറ്ററുകള്‍ അടച്ചിടണമെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ ഫിയോക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഷോപ്പിങ് മാളുകള്‍ക്കും ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ട് തിയറ്ററുകള്‍ മാത്രം അടച്ചിടാന്‍ നിര്‍ദേശം നല്‍കുന്നത് വിവേചനമാണെന്നനായിരുന്നു ഹരജിക്കാരുടെ വാദം. 50 ശതമാനം സീറ്റുകളില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹർജിയില്‍ ഇന്ന് സര്‍ക്കാര്‍ മറുപടി അറിയിച്ചേക്കും.

കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവേ ഇപ്പോഴത്തെ സാഹചര്യം തിയേറ്ററുടമകള്‍ മനസ്സിലാക്കണമെന്ന് പറഞ്ഞ ഹൈക്കോടതി തിയേറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഫിയോക്കിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. എന്നാൽ, കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിന്റെ പേരില്‍ തിയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നീതീകരിക്കാനാവുമോയെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചിരുന്നു. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചായിരുന്നു അത് വാക്കാല്‍ ചോദിച്ചത്.

അതിന് മറുപടിയായി വിദഗ്ധ സമിതിയുടെ നിര്‍ദേശാനുസരണമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button