InterviewsLatest NewsNEWS

‘മറ്റുള്ളവർ വലിയ മേക്കപ്പ് ഒക്കെ ഇട്ട് വന്നപ്പോള്‍ ഒരു ഹവായ് ചെരുപ്പുമിട്ടാണ് അനുശ്രീ കയറി വന്നത്’: ലാല്‍ജോസ്

കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായി ലാല്‍ജോസ് ചിത്രം ഡയമണ്ട് നെക്‌ലെയ്‌സിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് അനുശ്രീ. ചിത്രത്തിലെ അനുശ്രീയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012ല്‍ ആണ് ഡയമണ്ട് നെക്‌ലെയ്‌സ് റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍ നായകയായ ചിത്രത്തില്‍ ഗൗതമി നായര്‍, സംവൃത സുനില്‍ എന്നിവരും വേഷമിട്ടിരുന്നു.
തുടർന്ന് ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത അനുശ്രീ വെടിവഴിപാട്, റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി.

ഇപ്പോൾ അനുശ്രീയെ കലാമണ്ഡലം രാജശ്രീ ആക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് സംവിധായകൻ ലാൽജോസ് വനിതയുടെ നായികമാര്‍ ചോദിക്കുന്നു എന്ന സെഷനില്‍. ഒരു ചാനല്‍ പ്രോഗ്രാമിനിടെ അനുശ്രീയെ കണ്ടതും കൂളായി ഓഡിഷന് എത്തിയതിനെ കുറിച്ചുമാണ് ലാല്‍ ജോസ് പറയുന്നത്.

ലാൽ ജോസിന്റെ വാക്കുകൾ :

‘ഒരു ചാനല്‍ പ്രോഗ്രാമിലാണ് അനുശ്രീയെ ആദ്യമായി കാണുന്നത്. ഓഡിഷനുള്ള അനുശ്രീയുടെ വരവ് ഇപ്പോഴും ഓര്‍മ്മയുണ്ട്. മറ്റുള്ളവര്‍ വലിയ മേക്കപ്പ് ഒക്കെ ഇട്ട് വന്നപ്പോള്‍ ഒരു ഹവായ് ചെരുപ്പുമിട്ടാണ് അനുശ്രീ കയറി വന്നത്. കൂള്‍ ആയി മുന്നിലിരുന്നു. ‘ഈ സിനിമയിലേക്ക് അനുശ്രീയെ ഞാന്‍ സെലക്ട് ചെയ്തില്ലെങ്കില്‍ എന്തു തോന്നും’ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അടുത്ത നിമിഷം ഉത്തരം വന്നു.

‘ലാല്‍ജോസ് സാറല്ലെങ്കില്‍ മറ്റൊരു സാര്‍ എന്നെ തിരഞ്ഞെടുക്കും. നടിയാകാന്‍ വിധിയുണ്ടെങ്കില്‍ ഞാന്‍ നടിയാകും.’ കേള്‍ക്കുമ്പോള്‍ ഒരു മണ്ടൂസ് മറുപടിയായി തോന്നും. പക്ഷേ, അതൊരു ബുദ്ധിമതിയായ പെണ്‍കുട്ടിയുടെ ആത്മവിശ്വാസം നിറഞ്ഞ ഉത്തരമാണ്. ഡയമണ്ട് നെക്ലെയ്‌സിലെ കലാമണ്ഡലം രാജശ്രീയും അതുപോലെ ബുദ്ധിമതിയായ, ആത്മവിശ്വാസമുള്ള പെണ്‍കുട്ടിയാണ്’

shortlink

Related Articles

Post Your Comments


Back to top button