Latest NewsNEWSSocial Media

കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ കുഞ്ചാക്കോ ബോബൻ, ചിത്രം പങ്കുവച്ച് താരം

താരങ്ങൾ പങ്കുവയ്ക്കുന്ന രസകരമായ പോസ്റ്റുകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ അങ്ങിനെയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. താരം പ്രധാന വേഷത്തിലെത്തിയ ‘ഒരിടത്തൊരു പോസ്റ്റുമാന്‍’ എന്ന സിനിമയിലെ ചിത്രമാണ് കര്‍ണാടക സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ ‘പോസ്റ്റുമാന്‍’ എന്ന പേരില്‍ പരിചയപ്പെടുത്തുന്നത്. ഈ ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.

‘അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി… പണ്ട് കത്ത് കൊണ്ടു തന്ന പോസ്റ്റമാന്റെ പ്രാര്‍ത്ഥന’ എന്നാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ താരങ്ങളും ആരാധകരും രസകരമായ കമന്റുകളുമായി എത്തുന്നുണ്ട്. ‘അപ്പോള്‍ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ, ചിലവുണ്ട്’ എന്നാണ് ആന്റണി വര്‍ഗീസ് കുറിച്ചത്. ‘ഇനിയങ്ങോട്ട് എങ്ങനാ? ലീവൊക്കെ കിട്ടുമോ? പടങ്ങള്‍ എഴുതണോ വേണ്ടയോ എന്നറിയാനാ..’ എന്നാണ് സംവിധായകന്‍ മിഥുന്‍ മാനുവലിന്റെ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button