CinemaGeneralIndian CinemaKollywoodLatest News

‘ഞങ്ങളുടെ ഉയിരും ഉലകവും’: നയൻസിനും വിക്കിക്കും ഇരട്ടക്കുട്ടികൾ

നടി നയൻതാരയ്ക്കും സംവിധായകൻ വിഘ്നേശ് ശിവനും ഇരട്ട കുട്ടികൾ പിറന്നു. വിഘ്നേശ് തന്നെയാണ് ഈ സന്തോഷ വാർത്ത സമൂഹ മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. ഇരുവരും കുഞ്ഞുങ്ങളുടെ കാലുകൾ പിടിച്ച് ചുംബിച്ച് നിൽക്കുന്ന മനോ​ഹരമായ ചിത്രവും വിക്കി പങ്കുവച്ചിട്ടുണ്ട്.

‘നയനും ഞാനും അമ്മയും അപ്പയും ആയി. ഞങ്ങൾക്ക് രണ്ട് ആൺകുഞ്ഞുങ്ങൾ പിറന്നു. ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും, ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന്, നമുക്ക് 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’, വിഘ്നേശ് സമൂഹ മാധ്യമത്തിൽ കുറിച്ചു.

Also Read: ചോദ്യങ്ങള്‍ ഇഷ്ടമല്ലെങ്കില്‍ മുണ്ട് പൊക്കി കാണിക്കണ്ട, ഇത് പോലെ ചെയ്‌താൽ മതി: മോഹന്‍ലാലിന്റെ വാക്കുകളുമായി സംവിധായകൻ

2022 ജൂൺ ഒൻപതാം തിയതി ചെന്നൈയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. പിന്നീട്, വാടക ഗർഭധാരണത്തിനായി ദമ്പതികൾ ശ്രമിക്കുന്നു എന്ന വാർത്ത വന്നിരുന്നെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. മാതാപിതാക്കൾ ആവാൻ പോകുന്നു എന്ന വിവരം സൂചിപ്പിക്കുന്ന ചില പോസ്റ്റുകൾ വിക്കി നേരത്തെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നെങ്കിലും ഇത്രയും വേഗം ഈ സന്തോഷ വാർത്ത എത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button