Latest NewsNEWSShooting In Progress

രേവതിയുടെ സംവിധാനത്തിൽ കജോള്‍ ചിത്രം ‘സലാം വെങ്കി’ ചിത്രീകരണം ആരംഭിച്ചു

കജോളിനെ കേന്ദ്ര കഥാപാത്രമാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം സലാം വെങ്കി ആരംഭിച്ചു. പതിനൊന്നു വര്‍ഷത്തിനു ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായത്. സമീര്‍ അറോയാണ് സലാം വെങ്കിയുടെ രചന നിര്‍വഹിക്കുന്നത്.

ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്‌ഷന്‍, ബിലീവ് പ്രൊഡക്‌ഷന്‍സ് എന്നിവയുടെ ബാനറുകളില്‍ സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാള്‍ എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ചിത്രം യഥാര്‍ത്ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കി സുജാത എന്ന അമ്മയുടെ കഥയാണ് പറയുന്നത്.

സമൂഹമാധ്യമത്തിലൂടെയാണ് ഷൂട്ടിങ്ങ് തുടങ്ങുന്ന വിവരം അറിയിച്ചത്. ‘ആഘോഷിക്കപ്പെടേണ്ട ഒരു ജീവിതത്തിന്റെ കഥ പറയാനുള്ള യാത്രയുടെ തുടക്കത്തിലാണ് ഇന്ന് ഞങ്ങള്‍. സലാം വെങ്കി എന്ന മനോഹരമായ ഈ കഥ നിങ്ങള്‍ക്കൊപ്പം പങ്കുവെക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്’ എന്നാണ് കജോളും രേവതിയും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

2002ല്‍ മിത്ര്, മൈ ഫ്രണ്ട് എന്ന ഇംഗ്ളീഷ് ചിത്രത്തിലൂടെയായിരുന്നു സംവിധായികയായി രേവതിയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. അഞ്ചു ഭാഷകളില്‍ അഭിനയിച്ച രേവതി ഫിര്‍ മിലേഗ, മുംബയ് കട്ടിംഗ് എന്നീ ആന്തോളജി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ആന്തോളജിയായ കേരള കഫേയില്‍ മകള്‍ എന്ന ചിത്രവും സംവിധാനം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button