BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

എന്നോടൊപ്പം ദേവ് പട്ടേലുമുണ്ട്, എന്തുകൊണ്ട് അയാളുടെ പേര് പറയുന്നില്ല?: ലൈംഗിക രംഗം പ്രചരിച്ച സംഭവത്തിൽ രാധിക ആപ്‌തെ

മുംബയ്: മികച്ച പ്രകടനം കൊണ്ട് നിരൂപകരുടെയും, പ്രേക്ഷകരുടെയും പ്രശംസ പിടിച്ചുപറ്റിയ ബോളിവുഡ് താരമാണ് രാ​ധി​ക ആപ്തെ. 2018ൽ ​തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ദി ​വെ​ഡിം​ഗ് ഗ​സ്റ്റ് എ​ന്ന ഇം​ഗ്ലീ​ഷ് ചി​ത്ര​ത്തി​ല്‍ നി​ന്നു​മു​ള്ള രാ​ധി​ക​യു​ടെ ലൈംഗിക രം​ഗം അടുത്തിടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വ്യാപകമായി പ്ര​ച​രി​ച്ചി​രു​ന്നു.

പാ​ക്കി​സ്ഥാ​നി​ല്‍ വ​ന്ന് ക​ല്യാ​ണ​പ്പെ​ണ്ണി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ഇ​റ​ങ്ങിത്തിരി​ക്കു​ന്ന ജ​യ് എ​ന്ന യു​വാ​വി​ന്‍റെ ക​ഥ​യാ​യി​രു​ന്നു ചി​ത്രം പ​റ​ഞ്ഞ​ത്. മൈ​ക്കി​ള്‍ വി​ന്‍റ​ര്‍​ബോ​ട്ടം സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ ദേ​വ് പ​ട്ടേ​ല്‍ ആ​യി​രു​ന്നു നാ​യ​ക​ന്‍. ചിത്രത്തിൽ രാ​ധി​ക ആ​പ്‌​തെയും ദേ​വ് പ​ട്ടേ​ലും ഒരുമിച്ചുള്ള ലൈംഗിക രം​ഗ​മാ​ണ് പുറ​ത്താ​യ​ത്. ഇപ്പോൾ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാ​ധി​ക ആ​പ്‌​തെ.

അന്നമ്മയോടു വളച്ചു കെട്ടില്ലാതെ പറഞ്ഞു ഇഷ്ടമാണ് ഉടനെ കെട്ടണം : വിവാഹത്തെ കുറിച്ച് ജോൺ പോൾ ജോർജ്ജ്

മ​നോ​ഹ​ര​മാ​യ ഒ​രു​പാ​ട് രം​ഗ​ങ്ങ​ളു​ള്ള ചിത്രമാണ് വെ​ഡിം​ഗ് ഗ​സ്റ്റെന്നും എന്നാൽ ഈ ​ലൈം​ഗി​ക രം​ഗം ത​ന്നെ പു​റ​ത്താ​യ​തി​നു പി​ന്നി​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ പൈ​ശാ​ചി​ക മ​ന​സാണെന്നും രാ​ധി​ക​ പറയുന്നു. വീ​ഡി​യോ സോഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത് ത​ന്‍റെ പേ​രി​ലാ​ണെ​ന്നും ദേ​വ് പ​ട്ടേ​ലി​ന്‍റെ പേ​ര് ആരും പറയുന്നില്ലെന്നും രാ​ധി​ക ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

‘പു​റ​ത്താ​യ ലൈം​ഗി​ക രം​ഗ​ത്തി​ല്‍ രാ​ധി​ക ആ​പ്‌​തെ​യും ദേ​വ് പ​ട്ടേ​ലു​മു​ണ്ട്. പ​ക്ഷെ ഈ ​രം​ഗം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് എ​ന്‍റെ പേ​രി​ല്‍ മാ​ത്ര​മാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് ദേ​വ് പ​ട്ടേ​ല്‍ എ​ന്ന ന​ട​ന്‍റെ പേ​ര് അ​വ​ര്‍ പ​റ​യാ​ത്ത​ത്’. രാ​ധി​ക ചോ​ദി​ക്കു​ന്നു. അതേസമയം ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ളൊ​ന്നും താൻ ഗൗ​നി​ക്കാ​റി​ല്ലെന്നും രാ​ധി​ക പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button