CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

യുവതാരം ലുക്മാന്‍ വിവാഹിതനായി

മലപ്പുറം: യുവതാരം ലുക്മാന്‍ വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ് ലുക്മാന്‍. നടന്‍ ഇര്‍ഷാദ് അലി ഉൾപ്പെടെയുള്ള താരങ്ങള്‍ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.

ഉണ്ണി മുകുന്ദനെ പ്രധാന കഥാപാത്രമാക്കി മുഹ്‌സിന്‍ പെരാരി സംവിധാനം ചെയ്‌തെ ‘കെഎല്‍ 10 പത്ത്’ എന്ന സിനിമയിലൂടെയാണ് ലുക്മാന്‍ ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

ഹൃദയത്തിൽ അവർ തമ്മിലുള്ള കെമിസ്ട്രി നന്നായിരുന്നു, പ്രണവിനെ കാണാൻ ഏറെ സുന്ദരനായിരുന്നു: ഗായത്രി സുരേഷ്

ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി അഭിനയിച്ച ‘ഉണ്ട’ എന്ന സിനിമയിൽ താരം അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷന്‍ ജാവ’ എന്ന ചിത്രത്തിൽ ബാലു വർഗീസിനൊപ്പം മമ്മൂട്ടിയെ നായകനാക്കി നായക വേഷം പങ്കിട്ടു. അഖിൽ സംവിധാനം ചെയ്ത് ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ ‘അര്‍ച്ചന 31 നോട്ടൗട്ട്’ ആണ് ലുക്മാന്റേതായി ഒടുവില്‍ റിലീസായ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button