CinemaComing SoonLatest NewsNEWS

‘ദ സ്‍മൈല്‍ മാൻ’ നൂറ്റിയമ്പതാം ചിത്രവുമായി ശരത്കുമാർ

ശരത്‍കുമാറിന്റെ നൂറ്റിയമ്പതാം ചിത്രമാണ് ദ സ്‍മൈല്‍ മാൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. താരം തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ശ്യാം പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അൽഷിമേഴ്‌സിന്റെ ആദ്യ ലക്ഷണങ്ങളുള്ള ഒരു റിട്ടയേർഡ് പോലീസ് ഓഫീസറുടെ വേഷത്തിൽ ശരത്കുമാർ അഭിനയിക്കുന്ന ഒരു ക്രൈം ത്രില്ലറാണ് ദി സ്‌മൈൽ മാൻ.

സിജ റോസ്, ഇനിയ, ജോർജ്ജ് മരിയൻ, സുരേഷ് മേനോൻ, കുമാർ നടരാജൻ, ആഴിയ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സിനിമയുടെ ചിത്രീകരണം നടത്താനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. മാഗ്‌നം മൂവീസിന്റെ ബാനറില്‍ സലില്‍ ദാസാണ് ചിത്രം നിര്‍മിക്കുന്നത്.

Read Also:- ആറാട്ടിന്റെ ആദ്യ മൂന്ന് ദിവസത്തെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടു

ശ്രീ ശരവണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാന്‍ ലോകേഷാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. തിരക്കഥയും സംഭാഷണവും ആനന്ദാണ് ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമയാണ്. ഗവാസ്‌കര്‍ അവിനാശ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ആര്‍ട്ട് ജയ്കാന്താണ്.

shortlink

Related Articles

Post Your Comments


Back to top button