CinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

‘ആഗ്രഹിക്കുന്നവർക്കും അധ്വാനിക്കുന്നവർക്കും..ഇന്ന്.. നാളെ എന്നൊന്നുമില്ല, എപ്പോഴെങ്കിലുമൊരിക്കൽ അത് സംഭവിക്കും’

കൊച്ചി: നടനായും സംവിധായകനായും മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് രമേശ് പിഷാരടി. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. മികച്ച അടിക്കുറിപ്പുകൾ നൽകി രമേശ് പിഷാരടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് വൻ പ്രചാരമാണ് ലഭിക്കാറുള്ളത്. ഇപ്പോൾ, നടൻ ദിനേശ് പ്രഭാകറിനെ കുറിച്ച് രമേശ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

തമിഴ് നടൻ അജിത്തിനൊപ്പം ‘വലിമയ്’ എന്ന ചിത്രത്തിൽ ദിനേശ് ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് രമേശ് തന്റെ കുറിപ്പിലൂടെ. ആഗ്രഹിക്കുന്നവർക്കും അധ്വാനിക്കുന്നവർക്കും ഇന്ന്, നാളെ എന്നൊന്നുമില്ലെന്നും എപ്പോഴെങ്കിലുമൊരിക്കൽ സിനിമയുടെ മാജിക്ക് സംഭവിക്കുമെന്നും രമേശ് പറയുന്നു.

രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘മോഹൻലാൽ ചിത്രത്തിന്റെ സംവിധായകനായി ആഷിക്ക് അബു’: വാസ്തവം വ്യക്തമാക്കി ആന്റണി പെരുമ്പാവൂർ

സിനിമ കാണുന്നത് എപ്പോഴും സന്തോഷമാണ്… ചില സിനിമകൾ അപ്രതീക്ഷിതമായി കൂടുതൽ സന്തോഷം തരും ‘വലിമയ്’ കണ്ടു.. സുഹൃത്ത് ദിനേശൻ നല്ലതും വലിയതും ആയ വേഷത്തിൽ. ആഗ്രഹിക്കുന്നവർക്കും അധ്വാനിക്കുന്നവർക്കും..ഇന്ന്.. നാളെ. എന്നൊന്നുമില്ല എപ്പോഴെങ്കിലുമൊരിക്കൽ അത് സംഭവിക്കും.. സിനിമയുടെ മാജിക്ക്.

shortlink

Related Articles

Post Your Comments


Back to top button