CinemaGeneralLatest NewsNEWS

തനിക്ക് ഭ്രാന്താണെന്നും പറഞ്ഞ് രണ്ട് മാനേജര്‍മാര്‍ ജോലി ഉപേക്ഷിച്ചു പോയി: സുസ്മിത സെന്‍

ഐറ്റം നമ്പര്‍ ചെയ്യാനുള്ള തന്റെ തീരുമാനത്തെ തുടര്‍ന്ന് രണ്ട് മാനേജര്‍മാര്‍ തനിക്ക് ഭ്രാന്താണെന്നും പറഞ്ഞ് ജോലി ഉപേക്ഷിച്ചു പോയെന്ന് നടി സുസ്മിത സെന്‍. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് സുസ്മിത ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സിനിമയിലെ നായിക വേഷം തേടുമ്പോള്‍ ഇവള്‍ എന്തിനാണ് ഐറ്റം നമ്പര്‍ ചെയ്യുന്നതെന്നും അവര്‍ ചോദിച്ചിരുന്നതായി താരം പറയുന്നു.

‘താനിന്ന് അഭിമാനിക്കുന്നുണ്ട്. ഐറ്റം നമ്പറോ? നായികമാര്‍ ഐറ്റം നമ്പര്‍ ചെയ്യില്ല. അവരുടെ ഇമേജ് തകരും, എന്ന് പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അന്ന് താന്‍ ചെയ്യാം എന്ന് പറഞ്ഞു കൊണ്ട് അത് ഏറ്റെടുക്കുമായിരുന്നു. ഇവള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞ് തന്റെ രണ്ട് മാനേജര്‍മാര്‍ ജോലി ഉപേക്ഷിച്ചു പോയിട്ടുണ്ട്. ഒരു സിനിമയിലെ നായിക വേഷം തേടുമ്പോള്‍ ഇവള്‍ എന്തിനാണ് ഐറ്റം നമ്പര്‍ ചെയ്യുന്നതെന്നായിരുന്നു അവര്‍ ചോദിച്ചിരുന്നത്’.

Read Also:- ‘ഇത് താൻടാ പോലീസി’ന് ശേഷം സിഗ്നേച്ചറുമായി മനോജ് പാലോടൻ: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

‘മ്യൂസിക് മ്യൂസിക്കാണ്. സിനിമ മോശമാണെങ്കിലും മ്യൂസിക് രക്ഷപ്പെടും. അന്നത്തെ കാലത്ത്, നിങ്ങള്‍ മാനേജറോട് നോ പറയുകയോ അവര്‍ മോശം അഭിപ്രായം പറഞ്ഞിട്ടും നിങ്ങള്‍ ചെയ്യാന്‍ തയ്യാറാകുകയോ ചെയ്താല്‍ അവര്‍ക്കത് ഇഷ്ടമാകില്ലായിരുന്നു. ‘ഞങ്ങള്‍ വര്‍ഷങ്ങളായി ഈ മേഖലയിലുള്ളവരാണ്. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം’ എന്നായിരുന്നു അവര്‍ പറയുക’ സുസ്മിത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button